കൈറോ: പരിക്കിൽനിന്നു മുക്തനാവുന്നുവെന്നും ലോകകപ്പിൽ പന്ത് തട്ടാനാകുമെന്നും വ്യക്തമാക്കി ഇൗജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാഹ്. പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസിയോടാണ് താരം മനസ്സു തുറന്നത്. താൻ പരിക്കിൽനിന്ന് അതിവേഗം സുഖം പ്രാപിക്കുന്നുണ്ടെന്നും ഓരോദിവസം കഴിയുന്തോറും കൂടുതൽ ആരോഗ്യവാനായിക്കൊണ്ടിരിക്കുകയാണെന്നും ലോകകപ്പ് കളിക്കാൻ കഴിയുമെന്നും സലാഹ് പറഞ്ഞതായി ഈജിപ്ത് പ്രസിഡൻറിെൻറ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
28 വർഷങ്ങൾക്കുശേഷം ലോകകപ്പിൽ പന്തു തട്ടാനൊരുങ്ങുന്ന ഇൗജിപ്തുകാർക്ക് ആഘാതമായി ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെയാണ് ലിവർപൂൾതാരമായ സലാഹിന് പരിക്കേറ്റത്. റയൽ മഡ്രിഡിെൻറ സെർജിയോ റാമോസിെൻറ ഫൗളിൽ താരത്തിെൻറ ലോകകപ്പ് സ്വപ്നങ്ങൾ തകിടം മറിയും എന്ന രീതിയിലായിരുന്നു കാര്യങ്ങൾ. എന്നാൽ, മൂന്നാഴ്ചത്തെ വിശ്രമത്തിനുശേഷം പൂർണ ആരോഗ്യവാനായി സലാഹ് റഷ്യൻ മൈതാനങ്ങളിൽ പന്തുതട്ടുമെന്ന വാർത്ത ആരാധകർക്ക് തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്. ജൂൺ 15ന് ഉറുഗ്വായിക്കെതിരെയാണ് ഇൗജിപ്തിെൻറ ആദ്യമത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.