‘ഞാൻ ഏകാകിയോ വിഷാദരോഗിയോ അല്ല. എനിക്കിവിടെ സുഖമാണ്, തിരക്കുപിടിച്ച ഷെഡ്യൂളുമാ യി മുന്നോട്ടുപോകുന്നു’; ആരാധകരോട് ഫുട്ബാൾ ഇതിഹാസം പെലെ. ഏതാനും ദിവസം മുമ്പാണ് പെലെ വിഷാദരോഗത്തിലാണെന്ന് മകൻ എഡീഞ്ഞോ വെളിപ്പെടുത്തിയത്. മോശം ആരോഗ്യസ്ഥി തിയാണ് വിഷാദരോഗത്തിലേക്ക് നയിച്ചതെന്നും ബ്രസീലിയൻ മാധ്യമം ‘ടി.വി ഗ്ലോബോക്ക് നൽകിയ അഭിമുഖത്തിൽ എഡീഞ്ഞോ പറഞ്ഞിരുന്നു. േലാകത്തെങ്ങുമുള്ള ആരാധകരെക്കൂടി വിഷാദത്തിലാക്കിയ ആ വെളിപ്പെടുത്തൽ നിഷേധിച്ച് പെലെതന്നെ കഴിഞ്ഞദിവസം പ്രസ്താവനയിറക്കുകയായിരുന്നു.
‘ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കിലും അതിനെ അതിേൻറതായ രീതിയിൽ സ്വീകരിക്കുന്നു. എനിക്ക് നല്ല ദിവസവും മോശം ദിവസവുമുണ്ടാകാറുണ്ട്. അതേക്കുറിച്ചോർത്ത് ആശങ്കയില്ല. ഈ അവസ്ഥ മറികടക്കാൻ വേണ്ട ആത്മവിശ്വാസവും ദൃഢനിശ്ചയവും എനിക്കുണ്ട്’; അടുത്ത ഒക്ടോബറിൽ 80 വയസ്സ് തികയുന്ന പെലെ പറഞ്ഞു.
അദ്ദേഹം ഫോട്ടോ ഷൂട്ടിൽ പങ്കെടുക്കുകയും സ്പോൺസർഷിപ് പരിപാടികൾക്ക് എത്തുകയും ചെയ്യുന്നു. തെൻറ ഫുട്ബാൾ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെൻററിയിൽ അഭിനയിക്കുന്നുമുണ്ട്. മൂന്ന് ലോകകപ്പുകൾ നേടിയ ഏക ഫുട്ബാൾതാരമാണ് പെലെ. ഈ മേയിൽ പെലെയുടെ മൂന്നാം ലോകകപ്പ് കിരീടനേട്ടത്തിെൻറ 50ാം വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.