കോഴിക്കോട്: ഇന്ത്യൻ ഫുട്ബാളിലെ പാരമ്പര്യമേറിയ കിരീടമായ ഡ്യുറൻറ് കപ്പുയർത ്തിയ ഗോകുലം കേരള എഫ്.സി ക്ലബിനെ അഭിനന്ദിക്കാൻ ഐ.എം വിജയനെത്തിയപ്പോൾ സമാനതകളേ റെയുള്ള കൂടിക്കാഴ്ചക്കാണ് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 22 വർഷം മുമ്പ് എഫ്.സി െകാച്ചിൻ ടീമിനെ നയിച്ച് കിരീടം സ്വന്തമാക്കിയതിെൻറ ഓർമകളുമായാണ് വിജയനെത്തിയത്. ഗോകുലത്തിെൻറ കറുത്തമുത്തായ ക്യാപ്റ്റൻ മാർകസ് ജോസഫിനെ ഇന്ത്യൻ ഫുട്ബോളിലെ കറുത്ത മുത്ത് നെഞ്ചോട് ചേർത്ത് പ്രശംസിച്ചു.
1997ലെ ടോപ് സ്കോറർക്ക് ഇത്തവണത്തെ ടോപ്സ്കോററുടെ പ്രകടനം അത്രയും ഇഷ്ടമായി. അന്ന് രാമൻ വിജയനുമൊത്തുള്ള തെൻറ കൂട്ടുകെട്ട് പോലെയാണ് ഹെൻറി കിസേക്കയും മാർകസും ഗോകുലത്തിനായി കളിക്കുന്നതെന്നാണ് മുൻ ഇന്ത്യൻ നായകെൻറ അഭിപ്രായം. 97ലെ ഫൈനലിൽ വിജയെൻറ ടീം തോൽപ്പിച്ച ബഗാനെ തന്നെ മറികടന്നാണ് ഗോകുലം കിരീടം നേടിയതെന്നതും സമാനതായായി. ഇന്ത്യൻ ഫുട്ബാളിെൻറ യഥാർഥ മക്ക െകാൽക്കത്തയല്ല, കോഴിക്കോടാെണന്ന് ഗാലറി ചൂണ്ടിക്കാണിച്ച് വിജയൻ മാർക്കസിനോട് പറഞ്ഞു. നന്നായി കളിക്കുന്ന ടീമിനെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നവരാണ് ഇവിടത്തെ കാണികളെന്ന് വിജയൻ വിശദീകരിച്ചു. സിസേഴ്സ് കപ്പിൽ മലേഷ്യൻ പെർലിസിനെതിരെ ജെ.സി.ടി മിൽസ് ഫഗ്വാരക്ക് വേണ്ടി നേടിയ അവസ്മരണീയ ബൈസിക്കിൾ കിക്ക് ഗോകുലം ക്ലബ് സ്റ്റാഫ് ഓർമിപ്പിച്ചപ്പോൾ അതേക്കുറിച്ചും വിജയൻ വാചാലനായി.
ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസമാണ് വിജയനെന്ന് പലരിൽ നിന്നും കേട്ടതായി മാർകസ് പറഞ്ഞു. സന്തോഷത്തിെൻറ നഗരമായ െകാൽക്കത്തയിൽ ഡ്യുറൻഡ് കപ്പ് ജയിച്ച നിമിഷം തെൻറ മനസിൽ സന്തോഷം മാത്രമായിരുന്നെന്നും ഗോകുലം താരം ഓർമിച്ചു. കരീബിയൻ ദ്വീപസമൂഹങ്ങളിലെ ട്രിനിഡാഡ് ആൻറ് ടുബാഗോയിൽ നിന്നുള്ള മാർകസിന് ഇന്ത്യൻ ഫുട്ബാളിനെകുറിച്ച് കാര്യമായി അറിയില്ല. ഗോളടിക്കുകയും മികച്ച പാസുകൾ നൽകുകയും ചെയ്യുന്ന മാർകസിെൻറ പ്രകടനം ശ്രദ്ധേയമാണെന്ന് വിജയൻ പറഞ്ഞു. ഗോകുലവും പോരായ്മകൾ പരിഹരിച്ച് മുന്നേറുന്നുണ്ട്. ഈസ്റ്റ് ബംഗാളിനെ സെമിയിലും മോഹൻ ബഗാനെ ൈഫനലിലും കൊൽക്കത്തയിൽവെച്ച് തോൽപ്പിക്കുന്നത് അത്ര എളുപ്പമല്ല. ഗോകുലം ക്ലബ് മാനേജ്മെൻറിെൻറ പിന്തുണയും ടീമിെൻറ വിജയത്തിൽ പ്രധാനമാണെന്ന് അദ്ദേദഹം അഭിപ്രായെപ്പട്ടു. വരുന്ന ഐ ലീഗ് സീസണിൽ മാർക്കസ് ഗോളുകൾ അടിച്ച് കൂട്ടട്ടെെയന്ന് ആശംസിച്ചു. ഇതേ ഫോമിൽ കളിച്ചാൽ ഐ ലീഗിൽ ജേതാക്കളാകാൻ ടീമിനാകുെമന്നും വിജയൻ കൂട്ടിേച്ചർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.