ഏഷ്യൻ കപ്പ്​ ​േയാഗ്യത മത്സരം: മകാവുവിനെതിരെ ഇന്ത്യയൊരുങ്ങി 

മകാവ​ു: ഏഷ്യ കപ്പ്​ യോഗ്യതയും കണ്ണുനട്ടിരിക്കുന്ന ഇന്ത്യ ചൊവ്വാഴ്​ച മകാവുവിനെ നേരിടും. മകാവു ഒളിമ്പിക്​സ്​ അന്താരാഷ്​ട്ര സ്​റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകീട്ട്​ അഞ്ചിനാണ്​​ മത്സരം. മൂന്നാം റൗണ്ട്​ യോഗ്യത മത്സരത്തിലെ ഗ്രൂപ് ‘എ’യിൽ ആറു പോയൻറുമായി ഒന്നാമതുള്ള ഇന്ത്യക്ക്​ എതിരാളികളുടെ തട്ടകത്തിൽ മത്സരം കടുപ്പമുള്ളതായിരിക്കും. കളിച്ച രണ്ടു മത്സരങ്ങളിലും തോറ്റ ആതിഥേയർക്ക്​ സ്വന്തം ആരാധകരുടെ മുന്നിലുള്ള ഇൗ മത്സരം നിർണായകമാണ്​. 


ത്രിരാഷ്​ട്ര മത്സരത്തിൽ വിജയിച്ചതി​​​െൻറ ആവേശത്തിലാണ്​ ഇന്ത്യ​. മൊറീഷ്യസിനോട്​ ജയവും (2-1) സ​​െൻറ്​ കിറ്റ്സിനോട്​ സമനിലയും (1-1) സ്വന്തമാക്കിയത്​ സീനിയർ താരങ്ങളില്ലാതെയായിരുന്നു. ആദ്യമായാണ്​ മകാവുവിനെ നേരിടുന്നത്​. ഹോം ഗ്രൗണ്ടി​​​െൻറ ആനുകൂല്യത്തിൽ ഇറങ്ങുന്ന എതിരാളികളെ പിടിച്ചുകെട്ടാൻ ​മലയാളി താരം അനസ്​ എടത്തൊടികയും ​സന്ദേശ്​ ജിങ്കാനും നയിക്കുന്ന പ്രതിരോധ നിരക്ക്​ നന്നായി വിയർപ്പൊഴുക്കേണ്ടിവരുമെന്ന്​ ഉറപ്പാണ്​. സുനിൽ ഛേത്രി-ജെജെ സംഖ്യം തന്നെയായിരിക്കും ഇന്ത്യയുടെ മുന്നേറ്റ നിര ചലിപ്പിക്കുന്നത്​.  

എന്നാൽ, ഫിഫ റാങ്കിങ്ങിൽ എതിരാളികളെക്കാൾ 86 സ്​ഥാനം മുന്നിലുള്ള​​ ഇന്ത്യക്കു തന്നെയാണ്​​ മുൻതൂക്കം. മകാവു 183ാം സ്​ഥാനത്തിരിക്കു​േമ്പാൾ, ഇന്ത്യ 97ാം സ്​ഥാനത്താണ്​. നേരത്തേ ഗ്രൂപ്പിലെ മ്യാന്മറിനെയും കിർഗിസ്​താനെയും ഇന്ത്യ തോൽപിച്ചിരുന്നു. 2016 ജൂണിനുശേഷം തോൽവിയറിയാതെയാണ്​ ഇന്ത്യൻ സംഘത്തി​​​െൻറ കുതിപ്പ്​.

Tags:    
News Summary - india face Macau in a crucial AFC Asian Cup 2019 Qualifier- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.