ദോഹ: ലോകകപ്പ് ഫുട്ബാൾ യോഗ്യതാ റൗണ്ടിലെ വീറുറ്റ പോരാട്ടത്തിൽ നാട്ടുകാർക്ക് മുന്നിലിറങ്ങിയ ഖത്തറിനെ ഗ ോളില്ലാ സമനിലയിൽ തളച്ച് ഇന്ത്യൻ വീരഗാഥ. നായകൻ സുനിൽ ഛേത്രിയും, ഒമാനെതിരെ ഉഗ്രനീക്കങ്ങളുമായി പടനയിച്ച ആഷിഖ് കുരുണിയനുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. മറുനിരയിൽ ഏഷ്യാ കപ്പിൽ ഗോളടിച്ചു കൂട്ടിയ അൽമോസ് അലിയും നായകൻ ഹ സൻ ഹൈദോസും നയിച്ച ഖത്തറും.
ആദ്യ മിനിറ്റ് മുതൽ തലങ്ങും വിലങ്ങും ആക്രമിച്ച ഖത്തറിന് മുന്നിൽ അക്രോബാറ്റിക് സേവും ഒറ്റക്കൈയിലെ ചെറുത്തുനിൽപുമായി ഗുർപ്രീത് ഇന്ത്യയുടെ വൻമതിലായി. 90 മിനിറ്റ് പോരാട്ടം അവസാനിക്കുേമ്പാഴേക്കും 27 ഷോട്ടുകളാണ് ഗോളി രക്ഷപ്പെടുത്തിയത്. അവയിൽ ചിലത് ക്രോസ് ബാറിൽ തട്ടിയും അകന്നു.
അതേസമയം, ആദ്യ പകുതിയിൽ ഇന്ത്യൻ മുൻ നിരയിൽ മലയാളി താരം സഹൽ അബ്ദുൽ സമദിനും ഉദാന്തക്കുമൊന്നും പന്ത് പോലും ലഭിച്ചിരുന്നില്ല. രണ്ടാം പകുതിയിൽ കൗണ്ടർ ആക്രമണത്തിന് അവസരമൊരുങ്ങി പന്ത് ലഭിച്ചപ്പോഴാവെട്ട, ഖത്തറിെൻറ ബ്രസീൽ വംശജനായ ഡിഫൻഡർ റോറോ എന്ന പെഡ്രോ മിഗ്വേൽ വളഞ്ഞിട്ടു പിടിച്ചു. ഇടക്ക് സഹലിെൻറ ഒരു ഷോട്ട് ഗോൾ പോസ്റ്റിന് മുകളിലായ് പറഞ്ഞു. ഉദാന്തയുടെ മറ്റൊരു ലോങ് റേഞ്ചർ ഗോളി സാദ് അൽഷീബിെൻറ കൈകളിലും അവസാനിച്ചു.
രണ്ടാം പകുതിയിൽ നിഖിലിന് പകരം ബ്രണ്ടൻ ഫെർണാണ്ടസും സഹലിന് പകരം വിനീത് റായും എത്തി. അവസാന 10 മിനിറ്റ് ഖത്തറിെൻറ പത്ത് പേരും ഇന്ത്യൻ ബോക്സിലെത്തിയിട്ടും ഗുർപ്രീതിനെ കീഴടക്കാനായില്ല. ഇഞ്ചുറി ടൈമിൽ അനിരുദ്ധ് ഥാപ്പക്ക് പകരം നരേന്ദ്ര ഗെഹ്ലോട്ടിറങ്ങി പ്രതിരോധത്തിന് കരുത്ത് കൂട്ടി.
ആദ്യമത്സരത്തിൽ ഒമാനെതിരെ തോറ്റ ഇന്ത്യക്ക് ഒക്ടോബർ 15ന് ബംഗ്ലാദേശിനെതിരെയാണ് മൂന്നാം അങ്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.