കൊൽക്കത്ത: ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷെൻറ കണക്കുപ്രകാരം 53,286 കാണികളാണ് കൊൽക്ക ത്ത സാൾട്ട് ലേക്കിലേക്ക് ഇന്ത്യ-ബംഗ്ലാദേശ് അങ്കത്തിനായി ഒഴുകിയെത്തിയത്. ഏഷ്യൻ യോ ഗ്യത റൗണ്ടിൽ കാണികളുടെ പങ്കാളിത്തത്തിൽ രണ്ടാം സ്ഥാനം.
പക്ഷേ, ആ ആവേശത്തെ നനഞ്ഞ പ ടക്കം പോലെയാക്കിമാറ്റുന്നതായിരുന്നു മൈതാനത്തെ ടീം ഇന്ത്യയുടെ പ്രകടനം. എതിരാളിക ൾക്ക് മികച്ചൊരു ഫിനിഷറില്ലാത്തതിനാൽ ഇന്ത്യ 1-1ന് സമനിലയിൽ രക്ഷപ്പെട്ടുവെന്ന് ആശ്വസിക്കുകയായിരുന്നു സമൂഹമാധ്യമങ്ങളിലെ ആരാധകർ. ജയം കൈവിട്ട്, ഒരു പോയേൻറാടെ പട്ടികയിൽ നാലാം സ്ഥാനത്തായി ഇന്ത്യയുടെ സാധ്യതകൾക്ക് ഇരുളടയുേമ്പാൾ നായകൻ സുനിൽ ഛേത്രി ആരാധകരോട് ക്ഷമചോദിക്കുന്നു.
‘സാൾട്ട്ലേക്കിലെ മത്സരാന്തരീക്ഷത്തിന് യോജിച്ച കളി പുറത്തെടുക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. ഇന്ത്യൻ ഡ്രസിങ് റൂം കടുത്ത നിരാശയിലാണ്. കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ നമുക്കായില്ല’- ഛേത്രി ട്വിറ്ററിൽ കുറിച്ചു. ഗാലറിയിൽ ആരാധകരുെട പിന്തുണ തുടരണമെന്നും തങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുമെന്നും ഛേത്രി കൂട്ടിച്ചേർത്തു.
മത്സരം തീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കേ ബ്രണ്ടൻ ഫെർണാണ്ടസിെൻറ കോർണർ കിക്കിൽ ആദിൽ ഖാൻ ഹെഡറിലൂടെ നേടിയ ഗോളിലൂടെയാണ് ഇന്ത്യ റാങ്കിങ്ങിൽ ഏറെ താഴെയുള്ള ബംഗ്ലാദേശിനോട് സമനില പിടിച്ചത്. അടുത്തമാസം നടക്കുന്ന എവേ മത്സരങ്ങളിൽ ഇന്ത്യ ഒമാനെയും അഫ്ഗാനെയുമാണ് നേരിടേണ്ടത്. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളിൽ ഒരേ മികവോടെ കളിച്ചാൽ ഇന്ത്യക്ക് ഇനിയും പ്രതീക്ഷകൾക്ക് വകയുണ്ട്.
ചൊവ്വാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ ഒമാനെ 2-1ന് തോൽപിച്ച് ഖത്തർ 10 പോയൻറുമായി ഗ്രൂപ് ‘ഇ’യിൽ ഒന്നാം സ്ഥാനം ഭദ്രമാക്കി.
ഒരുമത്സരം കുറച്ച് കളിച്ച ഒമാൻ മൂന്ന് കളികളിൽ നിന്നും ആറുപോയൻറുമായി രണ്ടാമതും അഫ്ഗാൻ മൂന്ന് പോയൻറുമായി മുന്നാമതും തുടരുന്നു. രണ്ട് സമനിലകളുടെ ഫലത്തിൽ രണ്ട് പോയൻറ് മാത്രമാണ് നാലാം സ്ഥാനക്കാരായ ഇന്ത്യയുടെ സമ്പാദ്യം.
ഗ്രൂപ് ജേതാക്കളും മികച്ച നാല് റണ്ണറപ്പുകളും മാത്രമാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറുകയെന്നതിനാൽ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണം അതിദുഷ്കരമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.