ന്യൂഡൽഹി: ഫിഫ റാങ്കിങ്ങിൽ മുന്നേറാനും രാജ്യാന്തര പരിചയസമ്പത്ത് തേടിയും ഇന്ത്യൻ ഫുട്ബാൾ ടീം കൂടുതൽ മത്സരങ്ങൾക്ക്. 13 മാസംകൊണ്ട് 15 രാജ്യാന്തര മത്സരങ്ങളടങ്ങിയ ഫിക്സ്ചർ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പുറത്തിറക്കി. കഴിഞ്ഞ മാർച്ച് മുതൽ 2018 മാർച്ച് വരെയാണ് മത്സരങ്ങൾ.
മാർച്ചിൽ നടന്ന രണ്ടു കളികൂടി ഉൾപ്പെട്ടതാണ് പുതിയ മത്സരക്രമം. എട്ടു മത്സരങ്ങൾക്ക് ഇന്ത്യ വേദിയാവും. എല്ലാ കളിയും സ്റ്റാർ സ്പോർട്സ്, ഹോട്സ്റ്റാർ വഴി തത്സമയം സംേപ്രഷണം ചെയ്യും. ജൂൺ ഏഴിന് നേപ്പാളിനെതിരെയാണ് ആദ്യ കളി. പിന്നാലെ ഏഷ്യാകപ്പ് യോഗ്യത തേടി കിർഗിസ്താനെ നേരിടും. മകാവു (ഒക്ടോബർ 10), മ്യാന്മർ (നവംബർ 14) എന്നിവർക്കെതിരെയും കളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.