ന്യൂഡൽഹി: 21 വർഷത്തെ ഇടവേളക്കുശേഷം ഇന്ത്യയും ചൈനയും ഫുട്ബാൾ മൈതാനത്ത് ഏറ്റുമുട്ടുന്നു. അടുത്തവർഷത്തെ ഏഷ്യകപ്പിെൻറ തയാറെടുപ്പെന്ന നിലയിലാണ് അയൽരാജ്യങ്ങളുടെ സൗഹൃദ മത്സരം ഉറപ്പിച്ചത്.
ഒക്ടോബർ എട്ടിനും 16നുമിടയിലെ ഫിഫ വിൻഡോയിൽ മത്സരം സംഘടിപ്പിക്കാനാണ് ഇന്ത്യ ഫുട്ബാൾ ഫെഡറേഷറെ ശ്രമം. ഫിഫ റാങ്കിങ്ങിൽ 75ഉം ഏഷ്യൻ റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തുമാണ് ചൈന. വൻകരയിലെ മുൻനിര ടീമുമായി മത്സരിക്കാനുള്ള അവസരം 97ാം റാങ്കുകാരായ ഇന്ത്യക്ക് മികച്ച തയാറെടുപ്പുകൂടിയാണ്.
2019 ജനുവരി അഞ്ചു മുതൽ െഫബ്രുവരി ഒന്നുവരെ യു.എ.ഇയിലാണ് ഏഷ്യാകപ്പ് ഫുട്ബാൾ ടൂർണമെൻറ്. അതിനു മുമ്പായി മികച്ച ടീമുകൾക്കെതിരെ സന്നാഹമത്സരത്തിന് അവസരം വേണമെന്ന കോച്ച് സ്റ്റീഫൻ കോൺസ്റ്റെെൻറെൻറ നിർബന്ധമാണ് ചൈനക്കെതിരെ കളിക്കാൻ അവസരമൊരുക്കിയത്.
ഇതുവരെ 17 തവണയാണ് ഇന്ത്യയും ചൈനയും ഫുട്ബാൾ കളത്തിൽ ഏറ്റുമുട്ടിയത്. അതിൽ 12 മത്സരങ്ങളിൽ ചൈന വിജയം നേടിയപ്പോൾ അഞ്ചെണ്ണം സമനിലയിലായി. ഒരു കളിപോലും ഇന്ത്യക്ക് ജയിക്കാനായിട്ടില്ല. 1997 ഏപ്രിൽ 11ന് കൊച്ചിയിൽ നടന്ന നെഹ്റു കപ്പിെൻറ ലൂസേഴ്സ് ൈഫനലായിരുന്നു ഇരുവരുടെയും അവസാന മുഖാമുഖം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.