കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ മൂന്നാം സീസണില്‍ തോല്‍വിയറിയാതെ അത്ലറ്റികോ ഡി കൊല്‍ക്കത്തയും ആദ്യ തോല്‍വിയറിഞ്ഞ് ഡല്‍ഹി ഡൈനാമോസും. 78ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂം നേടിയ പെനാല്‍റ്റി കിക്കിലൂടെ 1-0ത്തിനാണ് കൊല്‍ക്കത്ത ജയിച്ചത്. മാഴ്സലീന്യോ 75ാം മിനിറ്റില്‍ പെനാല്‍റ്റി പാഴാക്കിയത് ഡല്‍ഹിക്ക് തിരിച്ചടിയായി. രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട സെറിനോ ഫൊന്‍സേക്ക പുറത്തായ ശേഷം അവസാന 15 മിനിറ്റില്‍ പത്തു പേരുമായി കളിച്ചാണ് കൊല്‍ക്കത്ത നിര്‍ണായക ജയം സ്വന്തമാക്കിയത്.
രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത മിഡ്ഫീല്‍ഡില്‍ ബിക്രംജിത്ത് സിങ്ങിന് പകരം ജുവല്‍ രാജ കളത്തിലത്തെി. രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത ഉണര്‍ന്നുകളിച്ചതോടെ ഡല്‍ഹി ഗോള്‍മുഖത്ത് ആള്‍ത്തിരക്കേറി. ദൗത്തിയും ഹ്യൂമും ആദ്യപകുതിയിലെ അലസത വെടിഞ്ഞ് മുന്നേറി. 74ാം മിനിറ്റില്‍ ഡല്‍ഹിയുടെ ഗാഡ്സെയെ ബോക്സില്‍ വീഴ്ത്തിയതിനാണ് സെറിനോക്ക് രണ്ടാം മഞ്ഞക്കാര്‍ഡും പുറത്തേക്കുള്ള വഴിയും തുറന്നത്. ഒപ്പം ഡല്‍ഹിക്ക് പെനാല്‍റ്റിയും. ഐ.എസ്.എല്‍ മൂന്നാം സീസണിലെ ഷാര്‍പ് ഷൂട്ടര്‍മാരിലൊരാളായ മാഴ്സലീന്യോ കിക്ക് ബാറിനു പുറത്തേക്കാണ് അടിച്ചത്. മൂന്നു മിനിറ്റിനുശേഷം ഡല്‍ഹിയുടെ പ്രതിരോധ ഭടന്‍ ലാല്‍ചാന്‍കിമയും പരുക്കനായി. ദൗത്തിയെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് കൊല്‍ക്കത്തക്ക് പെനാല്‍റ്റി കിക്ക്. ഇയാന്‍ ഹ്യൂം പന്ത് ലക്ഷ്യത്തിലത്തെിച്ചതോടെ ആതിഥേയര്‍ക്ക് ആവേശമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.