ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ മുൻനിരക്കാരുടെ പോരാട്ടത്തിൽ ആതിഥേയരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അത്‌ലറ്റിക്കോ ഡി കൊൽക്കത്തക്ക് വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലായിരുന്ന നോർത്ത് ഈസ്റ്റിനെ രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് കൊൽക്കത്ത തോൽവിയിലേക്ക് തള്ളിവിട്ടത്. കൊൽക്കത്തക്കായി മാർക്വീ താരം ഹെൽഡർ പോസ്റ്റിഗ (63), സ്പാനിഷ് താരം യുവാൻ ബെലൻകോസോ (82) എന്നിവർ ഗോളുകൾ നേടി.
സീസണിൽ പോസ്റ്റിഗയുടെ ആദ്യ ഗോളാണിത്. നോർത്ത് ഈസ്റ്റിന്റെ ആശ്വാസഗോൾ ഉറുഗ്വായ് താരം എമിലിയാനോ അൽഫാരോ (39) നേടി. സീസണിൽ ടോപ് സ്കോറർ സ്ഥാനത്തുള്ള അൽഫാരോയുടെ അഞ്ചാം ഗോളാണിത്.സീസണിൽ മൂന്നാം വിജയം കുറിച്ച കൊൽക്കത്ത ഏഴു മൽസരങ്ങളിൽനിന്ന് 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.