കേപ്ടൗൺ: സ്വപ്നം യാഥാർഥ്യമാവുന്നതിെൻറ ഞെട്ടലിലാണ് ടീം ഇന്ത്യയും നായകൻ വിരാട് കോഹ്ലിയും. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരു പരമ്പര ജയം ഇതുവരെ ഇന്ത്യയുടെ വിദൂര സ്വപ്നം മാത്രമായിരുന്നു. ഇക്കുറി ആറ് ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ നാല് കളിയെങ്കിലും ജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള സാധ്യതയെക്കുറിച്ച് സംസാരിക്കുേമ്പാൾ കടുത്ത ആരാധകർക്കുപോലും വിശ്വാസക്കുറവ്. പക്ഷേ, കേപ്ടൗണിലെ ന്യൂലാൻഡ്സ് പിച്ചിൽനിന്നും 124 റൺസ് ജയവുമായി കോഹ്ലിയുടെ പട മൈതാനം വിടുേമ്പാൾ സ്വപ്നങ്ങളെല്ലാം സാക്ഷാത്കാരത്തിെൻറ പടിവാതിലിലാണ്.
10ന് ജൊഹാനസ്ബർഗിലാണ് നാലാം ഏകദിനം. ശേഷിക്കുന്ന മൂന്നിൽ ഒരു കളി മാത്രം ജയിച്ചാൽ മതി ദക്ഷിണാഫ്രിക്കൻ മണ്ണിലെ ആദ്യ പരമ്പര നേട്ടത്തിന്. എല്ലാം തോറ്റാൽ പരമ്പര സമനിലയിൽ അവസാനിക്കും. അതും ആദ്യ സംഭവം തന്നെ. നായകെൻറ ഇന്നിങ്സുമായി (160 റൺസ്) ടീമിനെ വിജയത്തിലേക്ക് നയിച്ച കോഹ്ലിക്കാണ് അഭിനന്ദനങ്ങളെല്ലാം.
ദൈർഘ്യമേറിയ നിർണായക ഇന്നിങ്സുമായി 34ാം സെഞ്ച്വറി നേടിയ കോഹ്ലി തെൻറ വിജയരഹസ്യവും വെളിപ്പെടുത്തി. അടങ്ങാത്ത ഉൗർജമാണ് കോഹ്ലിയുടെ മുഖമുദ്ര. ‘‘30ാം വയസ്സിലാണ് ഇപ്പോൾ. ഉൗർജത്തോടെയുള്ള ഇതേ ക്രിക്കറ്റ് 34-35 വയസ്സുവരെ തുടരാനാണ് ആഗ്രഹം. അതിനനുസരിച്ച പരിശീലനവുമാണ് തുടരുന്നത്’’ -സെഞ്ച്വറി പ്രകടനശേഷം കോഹ്ലി വാചാലനായത് തെൻറ ഫിറ്റ്നസിനെയും പരിശീലനത്തെയും കുറിച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.