ന്യൂഡൽഹി: അണ്ടർ 17 ലോകകപ്പ് ഫുട്ബാളിൽ ആതിഥേയരായ ഇന്ത്യയുടെ മത്സരങ്ങൾ മുംബൈയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയേക്കും. നിലവിൽ മുംബൈയിൽ ഗ്രൂപ് എ മത്സരങ്ങളും ഡൽഹിയിൽ ഗ്രൂപ് ബി കളികളുമാണ് നടക്കേണ്ടത്. പരമ്പരാഗതമായി ആതിഥേയർ ഗ്രൂപ് എയിലാണ് കളിക്കുക. എന്നാൽ, ഇന്ത്യയുടെ കളികൾ തലസ്ഥാനമായ ഡൽഹിയിലേക്ക് മാറ്റണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയായിരുന്നു. ഇത് അനുഭാവപൂർവം പരിഗണിച്ചുവരുകയാണെന്ന് ഫിഫ വൃത്തങ്ങൾ അറിയിച്ചു. നടപ്പായാൽ എ ഗ്രൂപ് മത്സരങ്ങൾ ഡൽഹിയിലും ഗ്രൂപ് ബി കളികൾ മുംബൈയിലും അരങ്ങേറും.
ടൂർണെമൻറിെൻറ സുഖകരമായ നടത്തിപ്പിന് ഏറ്റവും അനുയോജ്യമായ രീതിയിലുള്ള മത്സര ക്രമീകരണത്തിനാണ് ഫിഫ പ്രാമുഖ്യം നൽകുന്നതെന്ന് ഇവൻറ്സ് വിഭാഗം മേധാവി ജയ്മി യോസ പറഞ്ഞു. ഇന്ത്യൻ സർക്കാർ ലോകകപ്പിൽ ഫിഫയുടെ സഹസംഘാടകർ ആണെന്നും അതിനാൽ നിർദേശം അനുഭാവപൂർവമാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ ആറു മുതൽ 28 വരെ നടക്കുന്ന ലോകകപ്പിെൻറ നറുക്കെടുപ്പ് ജൂലൈ ഏഴിന് മുംബൈയിൽ നടക്കും. അതിനുമുമ്പ് വേദിമാറ്റത്തിെൻറ കാര്യത്തിൽ തീരുമാനമാവും. അതിനിടെ ഗോവ, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ടിക്കറ്റ് വിൽപന മന്ദഗതിയിലാണ് എന്നത് പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് യോസ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.