കോഴിക്കോട്: അഖിലേന്ത്യ അന്തർസർവകലാശാല പുരുഷ ഫുട്ബാളിന് കാലിക്കറ്റ് യൂനിവേഴ്സിറ്റി ആതിഥ്യമരുളും. ഡിസംബർ 21 മുതൽ 29 വരെ ദക്ഷിണേന്ത്യ ചാമ്പ്യൻഷിപ്പും ഡിസംബർ 31 മുതൽ ജനുവരി അഞ്ചു വരെ അഖിലേന്ത്യ ചാമ്പ്യൻഷിപ്പും നടക്കുമെന്ന് ൈവസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ദക്ഷിണേന്ത്യൻ മത്സരങ്ങളിൽ 85 സർവകലാശാലകളും അഖിലേന്ത്യ മത്സരത്തിൽ നാലു മേഖലകളിലെ വിജയികളായ 16 ടീമുകളും പെങ്കടുക്കും. ദക്ഷിണേന്ത്യ മത്സരങ്ങൾ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയം, ഫാറൂഖ് കോളജ്, സെൻറ് ജോസഫ്സ് കോളജ് ദേവഗിരി, ഇ.എം.ഇ.എ കോളജ് കൊണ്ടോട്ടി എന്നീ സ്റ്റേഡിയങ്ങളിലാണ് നടക്കുക.
1971നുശേഷം ആദ്യമായാണ് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയം അഖിലേന്ത്യ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്. ചാമ്പ്യൻഷിപ്പിൽ 1800ഒാളം താരങ്ങളും 300 ഒഫീഷ്യലുകളും പ െങ്കടുക്കും. ചാമ്പ്യൻഷിപ്പിെൻറ ലോഗോ സി.പി.എം. ഉസ്മാൻ കോയ കമാൽ വരദൂരിന് നൽകി പ്രകാശനം ചെയ്തു. വാർത്തസമ്മേളനത്തിൽ രജിസ്ട്രാർ അബ്ദുൽ മജീദ്, സക്കീർ ഹുസൈൻ, ടി.പി. മുഹമ്മദ്, സക്കരിയ്യ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.