മുംബൈ: ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്നതിനിടെ ഇന്ത്യൻ ഫുട്ബാൾ ആരാധകരെ ഗോളുകൊണ്ട് വിരുന്നൂട്ടി സുനിൽ ഛേത്രിയും സംഘവും. നാലു രാജ്യങ്ങൾ പെങ്കടുക്കുന്ന ഇൻറർകോണ്ടിനെൻറൽ ചാമ്പ്യൻഷിപ്പിെൻറ ഉദ്ഘാടന മത്സരത്തിൽ ചൈനീസ് തായ്പെയിയെ മറുപടിയില്ലാത്ത അഞ്ചു ഗോളിന് കീഴടക്കി ഇന്ത്യയുടെ ഉജ്ജ്വല തുടക്കം. അടുത്തവർഷം നടക്കുന്ന എ.എഫ്.സി കപ്പ് പോരാട്ടം മുന്നിൽ കണ്ട് നേരേത്ത ഒരുങ്ങുന്ന ഇന്ത്യയെ 99ാം രാജ്യാന്തര മത്സരത്തിനിറങ്ങിയ ഛേത്രി തന്നെ മുന്നിൽ നിന്ന് നയിച്ചു. 14ാം മിനിറ്റിലാണ് ഛേത്രിയുടെ ബൂട്ട് ആദ്യം വലകുലുക്കിയത്. ജെജെയിൽനിന്നെത്തിയ പന്ത് നായകൻ മനോഹരമായി വലയിലാക്കി. 34ാം മിനിറ്റിൽ രണ്ടാം ഗോളും പിറന്നു. ജെജെ തന്നെയായിരുന്നു കുതിച്ചുപാഞ്ഞ ഛേത്രിയുടെ ബൂട്ടിലേക്ക് പന്ത് കണക്ട് ചെയ്തത്.
48ാം മിനിറ്റിൽ ഉദാന്ത സിങ്ങ് എതിർ പ്രതിരോധത്തെ കബളിപ്പിച്ച് മൂന്നാം ഗോളിനും വഴിയൊരുക്കി. രണ്ടുമിനിറ്റിന് ശേഷമായിരുന്നു മലയാളി താരം ആഷിഖ് കുരുണിയെൻറ അരങ്ങേറ്റം. ഹോളി ചരൺ നർസറിയെ കോച്ച് കോൺസ്റ്റെെൻറൻ പിൻവലിച്ചപ്പോൾ ആഷിഖ് മൈതാനത്തിറങ്ങി. ഇതോടെ െപ്ലയിങ് ഇലവനിൽ ഇടംപിടിച്ച അനസിനൊപ്പം രണ്ടു മലയാളികളെ ഒരേസമയം കളത്തിൽ കണ്ടു. 61ൽ േഛത്രിയുടെ ഹാട്രികും,78ൽ പ്രണോയ് ഹാൾഡറിലൂടെ അഞ്ചാം ഗോളും പിറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.