മിലാൻ: ഇറ്റാലിയൻ സീരി ‘എ’യിൽ അറ്റ്ലാൻറയെ മറികടന്ന് ഇൻറർ മിലാൻ രണ്ടാം സ്ഥാനത്ത്. ജിനോവയെ 3-0ത്തിന് തോൽപിച്ചായിരുന്നു ഇൻററിെൻറ തിരിച്ചുവരവ്. രണ്ട് സമനിലയുമായി പിന്തള്ളപ്പെട്ടവർ റൊമേലു ലുകാകുവിെൻറ ഇരട്ട ഗോൾ മികവിൽ നിർണായക സമയത്ത് തിരികെയെത്തി.
കളിയുടെ 34, 93 മിനിറ്റിലായിരുന്നു ലുകാകു എതിർ വലകുലുക്കിയത്. അലക്സിസ് സാഞ്ചസ് (82) മറ്റൊരു ഗോളും നേടി. മറ്റൊരു മത്സരത്തിൽ നാേപാളി 2-0ത്തിന് സസൗളോയെ വീഴ്ത്തി. 80 പോയൻറുമായി യുവൻറസ് ഒന്നാ സ്ഥാനം ഉറപ്പിച്ചപ്പോൾ, 36 കളി പൂർത്തിയാക്കിയ ഇൻററിന് 76ഉം, അറ്റ്ലാൻറക്ക് 75ഉം പോയൻറാണുള്ളത്.
ഇൻററിനായി സീസണിലെ 15ാം എവേ ഗോൾ നേടിയ ലുകാകു ക്ലബ് ചരിത്രത്തിൽ ഒരു അപൂർവ റെക്കോഡും കുറിച്ചു. 70 വർഷത്തിനിടെ ഇത്രയും എവേ ഗോൾ നേടുന്ന ആദ്യ ഇൻറർ താരമാണ് ലുകാകു. സ്റ്റെഫാനോ നെയ്റസിെൻറ റെക്കോഡിനൊപ്പമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.