ഏ​ഷ്യ​ൻ ഗെ​യിം​സ്​: ഫു​ട്​​ബാ​ൾ ടീ​മി​ന്​ ​െഎ.​ഒ.​എ ചു​വ​പ്പു​കാ​ർ​ഡ്​

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ ടീ​മി​​െൻറ ഏ​ഷ്യ​ൻ ഗെ​യിം​സ്​ സ്വ​പ്​​ന​ങ്ങ​ൾ​ക്ക്​ ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക്​ അ​സോ​സി​യേ​ഷ​​െൻറ ചു​വ​പ്പു​കാ​ർ​ഡ്. ഫു​ട്​​ബാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​യി​ക ഇ​ന​ങ്ങ​ളെ​യും ഗെ​യിം​സ്​ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​​െൻറ അ​പേ​ക്ഷ വെ​ള്ളി​യാ​ഴ്​​ച ചേ​ർ​ന്ന ​െഎ.​ഒ.​എ യോ​ഗം ത​ള്ളി.

നേ​ര​േ​ത്ത പ്ര​ഖ്യാ​പി​ച്ച പ​ട്ടി​ക​യി​ൽ​നി​ന്ന്​ പു​റ​ത്താ​യ ആ​റ്​ വ്യ​ക്​​തി​ഗ​ത ഇ​ന​ങ്ങ​ളെ​യും എ​ട്ട്​ ടീം ​സ്​​പോ​ർ​ട്​​സി​നെ​യും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മ​ന്ത്രാ​ല​യ​ത്തി​​െൻറ അ​പേ​ക്ഷ. എ​ന്നാ​ൽ, മെ​ഡ​ൽ​സാ​ധ്യ​ത​യു​ള്ള ഇ​ന​ങ്ങ​ളി​ൽ മാ​ത്രം ടീ​മി​നെ അ​യ​ച്ചാ​ൽ മ​തി​യെ​ന്ന്​ ​െഎ.​ഒ.​എ നി​ല​പാ​ടെ​ടു​ത്തു.

വ്യ​ക്​​തി​ഗ​ത റാ​ങ്കി​ങ്​​ ആ​റി​ലും, ടീം ​റാ​ങ്ക്​ എ​ട്ടി​ലും ഉ​ൾ​പ്പെ​ടു​ന്ന​വ​രെ പ​രി​ഗ​ണി​ക്കാ​മെ​ന്നാ​ണ്​ ​െഎ.​ഒ.​എ തീ​രു​മാ​നം. ഇ​ത്​ ഏ​ഷ്യ​ൻ റാ​ങ്കി​ങ്ങി​ൽ 14ാം സ്​​ഥാ​ന​ത്തു​ള്ള ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ ടീ​മി​ന്​​ തി​രി​ച്ച​ടി​യാ​യി. 
Tags:    
News Summary - IOA rejects ministry's latest proposal on Asian Games selection- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.