രണ്ടു ഗോവന്‍ താരങ്ങള്‍ക്ക് സസ്പെന്‍ഷനും ടീമിന്  4.4 ലക്ഷം പിഴയും

ന്യൂഡല്‍ഹി: ഈ മാസം എട്ടിന് കൊച്ചിയില്‍ കേരള ബ്ളാസ്റ്റേഴ്സിനെതിരായ മത്സര ശേഷം റഫറിയെ വളഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച രണ്ട് ഗോവന്‍ താരങ്ങള്‍ക്കെതിരെ അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതിയുടെ നടപടി. പ്രതിരോധ നിരയിലെ ബ്രസീലിയന്‍ താരങ്ങളായ ലൂസിയാനോ സബ്രോസ, റാഫേല്‍ ഡുമാസ് എന്നിവര്‍ക്ക് രണ്ടു മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്‍െറ പേരിലാണ് കടുത്ത ശിക്ഷ. വിലക്കിനത്തെുടര്‍ന്ന് വെള്ളിയാഴ്ച നോര്‍ത് ഈസ്റ്റിനെതിരായ കളിയില്‍ പുറത്തിരുന്ന ഇരുവര്‍ക്കും 16ന് മുംബൈ സിറ്റിയുമായുള്ള മത്സരവും നഷ്ടമാകും. പരുക്കന്‍ കളി പുറത്തെടുത്ത ഗോവന്‍ താരങ്ങള്‍ക്ക് രണ്ടും ചുവപ്പുകാര്‍ഡാണ് കൊച്ചിയില്‍ കണ്ടത്. സ്വഭാവദൂഷ്യം കാട്ടിയതിന് രണ്ടു സംഭവങ്ങളിലായി ഗോവ ടീമിനും ഫെഡറേഷന്‍ അച്ചടക്കസമിതി പിഴ വിധിച്ചു. 4.4 ലക്ഷം രൂപ എഫ്.സി ഗോവ ഒടുക്കേണ്ടി വരും.

Tags:    
News Summary - ISL 2016: FC Goa slapped with Rs 4 lakh fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.