കൊച്ചി: ടീം എന്ന നിലയില്‍ കേരള ബ്ളാസ്റ്റേഴ്സ് ഇനിയും മെച്ചപ്പെടാനുണ്ടെന്ന് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍. ഡല്‍ഹിയെ തോല്‍പിക്കാന്‍ എല്ലാ പൊസിഷനിലും താരങ്ങളുടെ പ്രകടനം മെച്ചപ്പെടണം. താരങ്ങള്‍ അതിനുള്ള ഒരുക്കത്തിലാണ്. മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് ഇന്നും കളിക്കില്ല. പ്രതിരോധത്തില്‍ ടീം ഒത്തിണക്കം കാണിക്കുന്നുണ്ടെങ്കിലും മധ്യനിരയിലും മുന്നേറ്റനിരയിലും മുന്നേറാനാകുന്നില്ല.
ലെഫ്റ്റ് ബാക് പൊസിഷനില്‍ ഹോസു പ്രീറ്റോതന്നെ കളിക്കും. മുന്നേറ്റ നിരയില്‍ മികച്ച പ്രകടനം നടത്തുന്ന അന്‍േറാണിയോ ജര്‍മെയ്ന്‍ ഉടന്‍ ഗോള്‍ നേടും. സന്ദര്‍ഭോചിതമായാണ് ടീമില്‍ മാറ്റങ്ങള്‍ വരുത്തുക. അധികം വിശ്രമം ലഭിക്കാതെയാണ് ഡല്‍ഹി എത്തുന്നത്. അവരുടെ തളര്‍ച്ച മുതലെടുക്കുമെന്നും കോപ്പല്‍ പറഞ്ഞു.
അമിത ആത്മവിശ്വാസമില്ല –സാംബ്രോട്ട
ആദ്യത്തെ രണ്ട് കളി തോറ്റെങ്കിലും കേരള ബ്ളാസ്റ്റേഴ്സിന്‍െറ ശക്തി കുറച്ചുകാണില്ളെന്ന് ഡല്‍ഹി ഡൈനാമോസ് പരിശീലകന്‍ ജിയാന്‍ലൂക്ക സാംബ്രോട്ട. മികച്ച കളി പുറത്തെടുക്കുകയാണ് ടീമിന്‍െറ ലക്ഷ്യം. വന്‍ ആരാധക പിന്തുണയുള്ള ബ്ളാസ്റ്റേഴ്സിനെ അവരുടെ തട്ടകത്തില്‍ തോല്‍പിക്കുക പ്രയാസമാണ്. ഫ്ളോറന്‍റ് മലൂദ തന്നെയാണ് ടീമിന്‍െറ പ്രധാന താരം. ചെന്നൈയിനെതിരെ ആദ്യപകുതിയില്‍ അദ്ദേഹം ഫിറ്റായിരുന്നില്ല. അനസ് ഒഴികെ ബാക്കി താരങ്ങള്‍ മത്സരത്തിന് തയാറാണ്.
ചെന്നൈയിനെതിരെ പരിക്കേറ്റ് പുറത്തുപോയ പ്രതിരോധ താരം അനസ് എടത്തൊടിക കളിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടുന്നതിനനുസരിച്ചാകും അനസിന്‍െറ കാര്യത്തില്‍ തീരുമാനമെടുക്കുക. ജയത്തിനായി ബ്ളാസ്റ്റേഴ്സിന്‍െറ കടുത്ത ആഗ്രഹം മത്സരം ശ്രദ്ധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.