???? ?????????????? ????????? ??????????????

ഗോവയില്‍ ഗോളടിക്കട്ടെ

ഫറ്റോര്‍ഡ: തുല്യ ദു$ഖിതരുടെ പോരാട്ടമാണ് ഐ.എസ്.എല്‍ ഫുട്ബാളില്‍ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച അരങ്ങേറുന്നത്. ആദ്യ സീസണിലെ രണ്ടാമന്മാരായ കേരളത്തിന്‍െറ സ്വന്തം ബ്ളാസ്റ്റേഴ്സും കഴിഞ്ഞ സീസണിലെ രണ്ടാമന്മാരായ ബ്രസീലിയന്‍ ഇതിഹാസം സീക്കോ പരിശീലിപ്പിച്ച എഫ്.സി ഗോവയും. രണ്ടു പേര്‍ക്കും ജയിക്കണം. അതില്‍ കുറഞ്ഞൊന്നുമില്ല.

അഞ്ചു കളികളില്‍ രണ്ട് തോല്‍വിയും രണ്ട് സമനിലയും ഒരൊറ്റ ജയവുമായി അഞ്ചു പോയന്‍റാണ് പട്ടികയില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്ന മഞ്ഞപ്പടയുടെ സമ്പാദ്യം. മൂന്ന് തോല്‍വി ഏറ്റുവാങ്ങിയ ഗോവക്ക് ഒരു സമനിലയും ഒരു ജയവും നല്‍കിയ നാല് പോയന്‍റും. അവരിപ്പോഴും പട്ടികയില്‍ താഴെ തട്ടില്‍ തന്നെയാണ്. ഇരുവരുടെയും ഏക ജയം മുംബൈ എഫ്.സിയോടായിരുന്നു. തുടരെ മൂന്ന് തോല്‍വിക്കു പിന്നാലെ കൊല്‍ക്കത്തയോട് സമനില പിടിച്ച ശേഷമാണ് കഴിഞ്ഞ കളിയില്‍ മുംബൈയോട് ഗോവയുടെ ആദ്യ ജയം. ആ ജയത്തിന്‍െറ ആത്മവിശ്വാസവുമായിട്ടാണ് ഗോവ, മഞ്ഞപ്പടക്കെതിരെ ബൂട്ടണിയുന്നത്.

സ്വന്തം തട്ടകത്തിലെ രണ്ടാമത്തെ കളിയാണിത് ഗോവക്ക്. പുണെ എഫ്.സിയുമായിട്ടായിരുന്നു ഗോവയുടെ ഏക ഹോം മാച്ച്. അതാകട്ടെ ആരാധകരെ നിരാശരാക്കിയ 2-1ന്‍െറ തോല്‍വിയും. ബാക്കിയെല്ലാം എവേ മാച്ചുകളായിരുന്നു. ജയത്തില്‍ കുറഞ്ഞൊന്നും സ്റ്റീവ് കോപ്പല്‍ മഞ്ഞപ്പടയോട് ആവശ്യപ്പെടുന്നില്ല. അഞ്ചുദിവസത്തെ വിശ്രമം കഴിഞ്ഞാണ് ടീമിന്‍െറ വരവ്. ജയിക്കാന്‍ തന്നെയാണ് ഗോവയിലത്തെിയതെന്നും കാഴ്ചകള്‍ കാണാനല്ളെന്നും കോപ്പല്‍ വ്യക്തമാക്കിക്കഴിഞ്ഞു.

പ്രതിരോധമെന്നോ മുന്നേറ്റമെന്നോ കളിയെ വേര്‍ത്തിരിക്കുന്നില്ല കോപ്പല്‍. ആക്രമിച്ചു ഗോളടിക്കണമെന്നതാണ് അദ്ദേഹത്തിന്‍െറ കാഴ്ചപ്പാട്. അതുതന്നെയാണ് തന്‍െറ കുട്ടികളോട് സീക്കോയും പറയുന്നത്. എതിരാളിക്ക് അവസരങ്ങള്‍ നല്‍കാതിരിക്കുക. സ്വന്തമായി അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കുക. ഗോവയെ കേരളവും കേരളത്തെ ഗോവയും നിസ്സാരമായി കാണുന്നില്ല. മഞ്ഞപ്പടയില്‍ മരുന്നുണ്ടെന്ന് സീക്കോ പറയുന്നു.
മുംബൈയെ തോല്‍പിച്ച ഗോവയുടെ കഴിഞ്ഞകളി ചൂണ്ടിക്കാട്ടി അവര്‍ വീര്യം വീണ്ടെടുത്തതായി കോപ്പലും ചൂണ്ടിക്കാട്ടുന്നു.

മുംബൈയെ കൊച്ചിയില്‍ തങ്ങളുടെ ആരാധകരുടെ മുന്നില്‍ ഏകപക്ഷീയമായ ഒരുഗോളിന് തോല്‍പിച്ച് പുണെയിലത്തെിയ മഞ്ഞപ്പട കഴിഞ്ഞ കളിയില്‍ സമനിലയാണ് വഴങ്ങിയത്. മൈക്കല്‍ ചോപ്ര, മുഹമ്മദ് റാഫി എന്നിവര്‍ ഗോളടിക്കാന്‍ മറന്നുപോയ കളിയില്‍ അന്ന് പ്രതിരോധക്കാരന്‍ സെഡ്രിക് ഹെങ് ബെര്‍ട്ടായിരുന്നു പുണെയുടെ വലകുലുക്കിയത്. കഴിഞ്ഞ അഞ്ച് കളികളിലും വ്യത്യസ്ത തന്ത്രങ്ങളുമായായിരുന്നു കോപ്പല്‍ മഞ്ഞപ്പടയെ അണിനിരത്തിയത്. എന്നിട്ടും മുംബൈയോടല്ലാതെ ജയിക്കാന്‍ കഴിഞ്ഞില്ല.

പുണെയില്‍ ബ്ളാസ്റ്റേഴ്സ് താരങ്ങളില്‍ ഒരോരുത്തരും മികവുകാട്ടി. എന്നാല്‍, ഒരു ടീമെന്ന നിലയില്‍ ചേരുംപടി ചേര്‍ന്നില്ല. പ്രതിരോധ നിരയിലേക്കിറങ്ങിയ ഹോസു പ്രീറ്റോയുടെ ഉഗ്രന്‍ പാസുകള്‍ മധ്യനിരക്കാരന്‍ മഹ്മദിലൂടെ മുന്നേറ്റക്കാരായ മൈക്കല്‍ ചോപ്രയിലേക്കും റാഫിയിലേക്കും എത്തിച്ചെങ്കിലും ഉന്നംപിഴച്ച നീക്കങ്ങളായാണ് അവ അവസാനിച്ചത്. എന്നാല്‍, തന്‍െറ കുട്ടികള്‍ ഒരോ കളിയിലും മികവ് കൂട്ടുന്നതായി കോപ്പല്‍ പറയുന്നു. അഞ്ചു കളിയെ കഴിഞ്ഞുള്ളൂ. ടീമിനെ വിലയിരുത്താന്‍ ആയിട്ടില്ല. ഇനിയും സമയമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മഞ്ഞപ്പട സെമികാണും. അക്കാര്യത്തില്‍ സംശയിക്കേണ്ടെന്നാണ് കോപ്പല്‍ മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് നല്‍കുന്ന വാക്ക്. ഗോവക്കും ഓരോ കളിയിലും മികവ് കൂടിവരുന്നുണ്ടെന്ന് കോപ്പലും പറയുന്നു.

നല ്ളപോരാട്ടം തന്നെയാകും തിങ്കളാഴ്ച ഫറ്റോര്‍ഡ മൈതാനത്തു കാണാന്‍പോകുന്നതെന്ന് സീക്കോയുടെയും കോപ്പലിന്‍െറയും വാക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിന്‍െറ പ്രതിരോധം കടുത്തതാണെന്ന അഭിപ്രായക്കാരനാണ് സീക്കോ.

Tags:    
News Summary - isl 2016

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.