ബംഗളൂരു: തുടക്കം മുതൽ ആവേശം... ഇരു ഗോൾമുഖത്തേക്കും ഇരമ്പിയാർത്ത അവസാന മിനിറ്റുകൾ... കൊണ്ടും കൊടുത്തും നീങ്ങിയ വാശിയേറിയ കളിക്കൊടുവിൽ കൈയാങ്കളിയും. പോയൻറ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനക്കാരായ ബംഗളൂരുവും ചെന്നൈയിനും തമ്മിലുള്ള സൗത്തിന്ത്യൻ െഡർബിക്ക് കിക്കോഫ് വിസിൽ മുഴങ്ങിയപ്പോഴേ ഇത് പ്രതീക്ഷിച്ചതായിരുന്നു. കണക്കുകൂട്ടൽ തെറ്റിയില്ല. പക്ഷേ, അവസാനചിരി മച്ചാൻസിേൻറതായിരുന്നു.
1-2ന് ജയിച്ചു കയറിയ ചെന്നൈയിൻ എഫ്.സി വിലപ്പെട്ട മൂന്ന് പോയൻറുമായാണ് മടങ്ങിയത്. െഎ.എസ്.എല്ലിൽ ഹോം ഗ്രൗണ്ടിൽ ബംഗളൂരുവിെൻറ ആദ്യ തോൽവി.
സ്വന്തം മണ്ണിൽ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ബംഗളൂരുവിനെ കളത്തിൽ നിലയുറപ്പിക്കുംമുേമ്പ ചെന്നൈയിൻ സമ്മർദത്തിൽ പൂട്ടി. അപകടകാരിയെന്ന് ബംഗളൂരു കോച്ച് റോക്ക തന്നെ വിശേഷിപ്പിച്ച ജെജെ ലാൽപെഖ്ലുവയുടെ വകയായിരുന്നു ഗോൾ. അഞ്ചാം മിനിറ്റിൽ പെനാൽറ്റി ബോക്സിൽ നടന്ന കൂട്ടപ്പൊരിച്ചിലിനിടെ റീബൗണ്ട് ചെയ്തുകിട്ടിയ പന്ത് ജെജെ തൊടുത്തത് വലയിലെത്തി.
ആർപ്പുവിളിച്ച ഗാലറിയൊന്നാകെ തരിച്ചുപോയ നിമിഷം. മടക്ക ഗോളിനായി നിരന്തരം ആക്രമിച്ചുകളിച്ച ബംഗളൂരുവിെൻറ നീക്കങ്ങളെല്ലാം സെറീന്യോ നയിച്ച ചെന്നൈയിൻ പ്രതിരോധക്കോട്ടയിൽ തട്ടിനിന്നു. 85ാം മിനിറ്റിൽ ബംഗളൂരു കാത്തിരുന്ന ഗോളെത്തി. പകരക്കാരനായിറങ്ങിയ സുഭാഷിഷ് ബോക്സിൽനിന്ന് നീക്കി നൽകിയ പന്ത് മുന്നേറ്റത്തിനൊടുവിലെത്തിയത് ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ കാലിൽ.
ഉഗ്രൻ വോളിയിലൂടെ ഛേത്രി നേടിയ സമനില ഗോളിന് പക്ഷേ, അൽപായുസ്സേ ഉണ്ടായിരുന്നുള്ളൂ. മൂന്നു മിനിറ്റിനകം മധ്യനിരതാരം ധനപാൽ ഗണേശ് ചെന്നൈയിനിെൻറ വിജയഗോൾ നേടി. ഇൗ ഗോളിൽ കൊൽക്കത്ത ആദ്യ ജയം സ്വന്തമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.