ചെന്നൈ: െഎറിഷ് ഇതിഹാസ താരം റോബി കീൻ പരിക്കുമാറി തിരിച്ചെത്തിയെങ്കിലും ചാമ്പ്യന്മാരുടെ തലവര മാറിയില്ല. ആവേശം നിറഞ്ഞ നാലാം മത്സരത്തിൽ ചെന്നൈയിൻ എഫ്.സിക്കെതിരെ എവേ പോരാട്ടത്തിനിറങ്ങിയ എ.ടി.കെ 3-2ന് തോറ്റു. അവസാന 25 മിനിറ്റിൽ ഗോളടിമേളമായ മത്സരത്തിൽ 92ാം മിനിറ്റിൽ ജെജെ നേടിയ ഗോളിലാണ് ചെന്നൈ ജയിച്ചത്.
എ.ടി.കെ കോച്ച് ടെഡി ഷെറിങ് ഹാം ആക്രമണത്തിന് ഉൗന്നൽ നൽകിയായിരുന്നു കളിതന്ത്രം ഒരുക്കിയത്. പന്തിൽ മേധാവിത്തം പുലർത്തി ആദ്യപകുതി എ.ടി.കെ മുന്നിട്ടുനിന്നപ്പോൾ കളിജയിക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാൽ, രണ്ടാം പകുതിയിലെ വേഗമേറിയ മുന്നേറ്റത്തിലെ മൂന്നുഗോളുകളിൽ ചെന്നൈയിൻ ജയിച്ചു. പോസ്റ്റിൽതട്ടി തിരിച്ചുവന്ന പന്ത് ഹെഡറിലൂടെ (65ാം മിനിറ്റ്) ജെജെയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ, എ.ടി.കെ 77ാം മിനിറ്റിൽ സെക്വിൻഹയിലൂടെ തിരിച്ചടിച്ചു. 84ാം മിനിറ്റിൽ വിങ്ങർ ഇനിഗോ കാൽഡറോൺ ചെന്നൈയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ, ആരവങ്ങൾ അടങ്ങുന്നതിനുമുെമ്പ എ.ടി.കെ തിരിച്ചടിച്ചു. ഫിൻലൻഡ് താരം നസി കുക്വിയാണ് സ്കോറർ.
സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരം 92ാം മിനിറ്റിൽ ജെജെ വിജയിപ്പിക്കുകയായിരുന്നു. ഒമ്പത് പോയേൻറാടെ ചെന്നൈയാണ് ഒന്നാമത്. രണ്ടു തോൽവിയേറ്റുവാങ്ങിയ എ.ടി.കെ അവസാന സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.