തിരുവനന്തപുരം: ഇന്ത്യൻ ഫുട്ബാൾ താരം സി.കെ. വിനീത് സംസ്ഥാന സർക്കാർ സർവിസിൽ പ്രവേശിച്ചു. തിങ്കളാഴ്ച രാവിലെ സെക്രേട്ടറിയറ്റിലെത്തിയ വിനീത് പൊതുഭരണ വകുപ്പിൽ അസിസ്റ്റൻറായാണ് നിയമനം നേടിയത്. താരത്തിെൻറ പരിശീലനസൗകര്യം കണക്കിലെടുത്ത് രാത്രിയോടെ എറണാകുളത്തേക്ക് സ്ഥലംമാറ്റം നൽകി.
തൃപ്പൂണിത്തുറയിലെ റീജനൽ പെർഫോർമൻസ് ഒാഡിറ്റ് ഒാഫിസിലേക്ക് മാറ്റം നൽകി രാത്രിയോടെ ഉത്തരവിറങ്ങി. തിരുവനന്തപുരം ഏജീസ് ഒാഫിസ് ഉദ്യോഗസ്ഥനായിരുന്ന വിനീതിനെ മതിയായ ഹാജരില്ലെന്ന് പറഞ്ഞ് പിരിച്ചുവിടുകയായിരുന്നു. ഇതോടെയാണ് സംസ്ഥാന സർക്കാർ ജോലി നൽകാൻ തീരുമാനിച്ചത്. കായികമന്ത്രി എ.സി. മൊയ്തീൻ മുൻകൈയെടുത്താണ് സർക്കാർ ജോലി ഉറപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.