കൊച്ചി: ടീം മാനേജ്മെൻറിനും ക്യാപ്റ്റൻ സന്ദേശ് ജിങ്കാനുമെതിരെ മുൻ പരിശീലകൻ റെനെ മ്യൂലെൻസ്റ്റീൻ ഉന്നയിച്ച ആരോപണങ്ങളെ തള്ളി കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും മാനേജ്മെൻറും. ജിങ്കാനെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സി.കെ. വിനീത് പ്രതികരിച്ചു.
പരിശീലനത്തിലും ഭക്ഷണകാര്യത്തിലുമൊക്കെ പ്രഫഷനലിസം കാത്തുസൂക്ഷിക്കുന്ന ജിങ്കാൻ പുലർച്ചെവരെ മദ്യപിച്ചെന്നുള്ള ആരോപണങ്ങൾ വിശ്വസിക്കുന്നില്ല. ബിയറോ മറ്റോ കഴിച്ചിട്ടുണ്ടാകാം. അതിനപ്പുറം എന്തെങ്കിലും നടക്കാൻ സാധ്യതയില്ല. പരിശീലകന് മറുപടി പറയാനൊന്നും താൻ ആളല്ല. ടീം ഒന്നടങ്കം ജിങ്കാനൊപ്പമുണ്ട്. എഫ്.സി ഗോവക്കെതിരെ മത്സരത്തിനിടെ വേറിട്ട ഗോൾ ആഘോഷം ജിങ്കാനുള്ള പിന്തുണയായിരുന്നെന്നും വിനീത് പറഞ്ഞു. ഗോൾ നേടിയശേഷം വിനീതും റിനോ ആേൻറായും കൈകൾ കോർത്ത് മദ്യപിക്കുന്ന രീതിയിൽ ആംഗ്യം കാണിച്ചാണ് ആഘോഷിച്ചത്.
താൻ മദ്യപാനിയാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ എന്നായിരുന്നു ജിങ്കാെൻറ പ്രതികരണം. അതേസമയം, ടീം മാനേജ്മെൻറിെൻറ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമൊന്നുമുണ്ടായിട്ടില്ല. ക്യാപ്റ്റന്‍ പിന്തുണയുമായി കോച്ച് ഡേവിഡ് ജെയിംസും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.