കൊച്ചി: കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനൽ വരെയെത്തിച്ച പരിശീലകൻ സ്റ്റീവ് കോപ്പലിനോടുള്ള സ്നേഹം മറച്ചുവെക്കാതെ കേരളം. ഇന്ത്യൻ സൂപ്പർ ലീഗിലെ കന്നിക്കാരുമായി രണ്ടാമങ്കത്തിനെത്തിയ കോപ്പലിനെ നിറഞ്ഞ കൈയടിയോടെയാണ് ഗാലറി വരവേറ്റത്.
ആറ് മണി കഴിഞ്ഞതോടെ ഇരു ടീമുകളുമായി വാഹനം സ്റ്റേഡിയത്തിലെത്തി. കേരള ബ്ലാസ്റ്റേഴ്സ് താരനിരയാണ് ആദ്യമെത്തിയത്. കളിക്കാർ ഓരോരുത്തരായി ഇറങ്ങുന്ന ദൃശ്യം സ്റ്റേഡിയത്തിലെ വലിയ ടി.വി സ്ക്രീനിൽ പതിഞ്ഞപ്പോൾ ഗാലറി ഒന്നടങ്കം കൈയടിച്ചു. പിന്നാലെ ജംഷഡ്പുർ എഫ്.സി താരങ്ങളെത്തി. കോച്ച് സ്റ്റീവ് കോപ്പലിനും മലയാളിതാരം അനസ് എടത്തൊടികക്കും കെർവൻസ് ബെൽഫോർട്ടിനും കൈയടിയോടെ സ്വീകരണം. പിന്നാലെ താരങ്ങൾ മൈതാനത്ത്. ബ്ലാസ്റ്റേഴ്സ് കളിക്കാരാണ് ആദ്യമെത്തിയത്. ഗാലറി നിറഞ്ഞ മഞ്ഞക്കുപ്പായക്കാർ നിർത്താതെ കൈയടിച്ചു.
കളിക്കാർ ഓരോരുത്തരായി കാണികളെനോക്കി ൈകവീശുന്നതിനിടെ കോപ്പൽ മൈതാനത്തേക്ക്. ചെറിയ നിശ്ശബ്ദതക്കുശേഷം ഗാലറിയൊന്നാകെ ആർത്തുവിളിച്ചു. ഗാലറിയൊന്നാകെ എഴുന്നേറ്റ് നിന്ന് മലയാളത്തിെൻറ കാരണവരോടുള്ള ആദരവ് അറിയിച്ചു. മൈതാനം ചുറ്റി എല്ലാവർക്കും അഭിവാദ്യം അർപ്പിക്കാൻ കോപ്പലും മറന്നില്ല. ബ്ലാസ്റ്റേഴ്സ് കളിക്കാരെ ആശ്ലേഷിച്ചും കുശലം പറഞ്ഞും ഗ്രൂപ് ഫോട്ടോക്ക് അണിനിരന്നും അദ്ദേഹം ഫുട്ബാളിനപ്പുറമുള്ള ഹൃദയബന്ധത്തിന് അടിവരയിട്ടു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച ബെൽഫോർട്ട് വിനീതിനെയും ജിങ്കാെനയുമൊക്കെ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിക്കുമ്പോഴും കാണികൾ ആർത്തുവിളിക്കുന്നുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.