ജാംഷഡ്പുർ: െഎ.എസ്.എല്ലിൽ അഞ്ചാം ജയത്തോടെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ചെന്നൈയിൻ. എട്ടാം മത്സരത്തിൽ ജാംഷഡ്പുരിനെ 1-0ത്തിന് തോൽപിച്ചാണ് ചെന്നൈയിൻ കുതിപ്പ് തുടരുന്നത്. ഇതോടെ എട്ടുമത്സരത്തിൽ ചെന്നൈയിന് 16 പോയൻറായി. രണ്ടു കളി കുറവു കളിച്ച ഗോവയാണ് 12 പോയൻറുമായി െചന്നൈയിനിെൻറ തൊട്ടുപിറകിലുള്ളത്. ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി വലയിലാക്കിയ ജെജെയാണ് ചെന്നൈയിനിെൻറ വിജയശിൽപി.
മൂന്നാം ജയം തേടിയായിരുന്നു ജാംഷഡ്പുർ സ്വന്തം തട്ടകത്തിൽ ചെന്നൈയിനെ നേരിട്ടത്. സീസണിലെ മികച്ച ടീമിനെതിരെ ആക്രമിച്ചു കളിക്കാനായിരുന്നു കോപ്പലാശാൻ തന്ത്രങ്ങൾ നെയ്തതും. ബെൽേഫാട്ടിെൻറ നേതൃത്വത്തിലുള്ള മുന്നേറ്റം തുടക്കത്തിൽതന്നെ ചെന്നൈ ഗോൾമുഖം വിറപ്പിച്ചുകൊണ്ടിരുന്നു. നാലാം മിനിറ്റിൽ ബെൽഫോട്ടിെൻറ ഉഗ്രൻ ഷോട്ട് കരൻജിത് സിങ്ങിെൻറ കൈളിൽ തട്ടി വഴിമാറി. 25ാം മിനിറ്റിൽ ജെജെയുടെ മുന്നേറ്റത്തിൽ മികച്ച അവസരം വന്നെത്തിയെങ്കിലും ജാംഷഡ്പുർ ഗോളി സുബ്രതാപാൽ തട്ടിമാറ്റി.
എന്നാൽ, 41ാം മിനിറ്റിൽ കളിമാറി. ചെന്നൈയിൻ താരത്തെ ബോക്സിൽ വീഴ്ത്തിയതിന് ജാംഷഡ്പുരിനെതിരെ െപനാൽറ്റി. കിക്കെടുത്ത ജെജെ പിഴക്കാതെ പന്ത് വലയിലെത്തിച്ചു. ഒരുഗോൾ വഴങ്ങിയതോടെ ജാംഷഡ്പുർ ഉണർന്നുകളിച്ചു. അഞ്ചു മിനിറ്റ് വ്യത്യാസത്തിൽ പെനാൽറ്റി ഭാഗ്യം ജാംഷഡ്പുരിനുമെത്തി. സമനില പിടിക്കാനാവുമെന്ന് ആരാധകർ പ്രതീക്ഷിച്ച നിമിഷം. എന്നാൽ, കിക്കെടുത്ത ബെൽഫോട്ടിന് പിഴച്ചു. സൂപ്പർ സേവിലൂടെ കരൺജിത്താണ് ചെന്നൈയിനിെൻറ രക്ഷകനായത്. ഇൗ പിഴവിന് ബെൽേഫാട്ട് വലിയ വിലകൊടുക്കേണ്ടിവന്നു.
സമനില ഗോളിനായി ചെന്നൈയുടെ ഗോൾ മുഖത്ത് ആർത്തിരമ്പിയെങ്കിലും ക്യാപ്റ്റൻ ഹെൻറിക് സെരീനോയുടെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയെ ജാംഷഡ്പൂർ മുന്നേറ്റത്തിന് പിളർക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.