ഹെഡറുകൾ കഥപറഞ്ഞ ഫൈനൽ; സൂപ്പർ മച്ചാൻസിന് രണ്ടാം കിരീടം​

ബംഗളൂരു: എതിരാളിയുടെ മടയിൽചെന്ന്​ അവരെ കീഴടക്കുന്നതാണ്​ ചെന്നൈയിന്​ ത്രില്ല്​​. അതു ഗോവയിലായാലും ബംഗളൂരുവിലായാലും. മഴക്കോളിനിടയിലും ആർത്തിരമ്പിയെത്തിയ ബംഗളൂരുവി​​െൻറ ആരാധകരെ മുഴുവൻ കണ്ണീരുകുടിപ്പിച്ച്​ ​ഇന്ത്യൻ സൂപ്പർ ലീഗ്​ കിരീടത്തിൽ ചെന്നൈയിൻ എഫ്​.സി വീണ്ടും മുത്തമിട്ടു. ബ്രസീലിയൻ താരം മെയ്​സൺ ആൽവസ്​ ഇരട്ടഗോൾ നേടിയ കളിയിൽ 3-2നായിരുന്നു ചെന്നൈയി​ൻ വിജയം. 17, 45 മിനിറ്റുകളിൽ മെയ്​സണും 67ാം മിനിറ്റിൽ റാഫേൽ അ​ഗസ്​റ്റോയും സൂപ്പർമച്ചാൻസിനായി വലകുലുക്കി.

 


ബംഗളൂരുവി​​െൻറ ഗോളുകൾ ക്യാപ്​റ്റൻ സുനിൽ ഛേത്രി (ഒമ്പത്​), മിക്കു (92) എന്നിവർ നേടി. കന്നിക്കാരായ ബംഗളൂരു എഫ്​.സി അവസാന വിസിൽ വരെ പൊരുതിനോക്കിയെങ്കിലും നാലു സീസൺ പിന്നിട്ട ​െഎ.എസ്​.എല്ലിന്​ ഇത്തവണയും പുതിയ അവകാശികളില്ലാതെ പോയി. ഒന്നും മൂന്നും സീസണുകളിൽ എ.ടി.കെ കൊൽക്കത്ത ചാമ്പ്യന്മാരായപ്പോൾ രണ്ടാം സീസണിൽ ചെന്നൈയിൻ തന്നെയായിരുന്നു ജേതാക്കൾ. ​ആക്രമണം മുന്നിൽക്കണ്ടുള്ള ബംഗളൂരു കോച്ച്​ ആൽബർട്ട്​ റോക്കയുടെ 3-4-3 ശൈലിക്ക്​ പ്രതി​േരാധത്തിലൂന്നിയ 4-4-2 കൊണ്ടാണ്​​ ചെന്നൈയിൻ കോച്ച്​ ജോൺ ഗ്രിഗറി മറുപടി നൽകിയത്​. 


കൊണ്ടും കൊടുത്തും തുടക്കം
കിക്കോഫ്​ വിസിലിനു പിന്നാലെ ഗോൾദാഹവുമായി ചെന്നൈ ഗോൾമുഖത്തേക്ക്​ ഇരമ്പിക്കയറിയ ബംഗളൂരു ഒമ്പതാം മിനിറ്റിൽ ഒന്നാം ഗോളാഘോഷിച്ചു. മിക്കു^ ഉദാന്ത^ഛേത്രി ത്രയത്തിൽനിന്നായിരുന്നു ഗോളി​​െൻറ പിറവി. ഉദാന്തയുടെ ക്രോസിന്​ ബോക്​സിലേക്ക്​ പറന്നിറങ്ങിയ ഛേത്രിക്ക്​ കണക്കുപിഴച്ചില്ല. കണ്ണഞ്ചിപ്പിക്കുന്ന ഗോളിൽ ബംഗളൂരു ഗാലറി ഉണർത്തി (1-0). അടിയേറ്റ സിംഹത്തെപ്പോലെയായിരുന്നു പിന്നീട്​ ചെന്നൈ. ജെജെയുടെയും ഫ്രാൻസിസ്​ ഫെർണാണ്ടസി​​െൻറയും ഒാരോ ആക്രമണങ്ങൾ ഒാഫ്​സൈഡിൽ അവസാനിച്ചതിനു​ പിന്നാലെ ബംഗളൂരുവി​​െൻറ വല കുലുങ്ങി. 17ാം മിനിറ്റിൽ ചെന്നൈയുടെ മുന്നേറ്റതാരം ഗ്രിഗറി നെൽസ​​െൻറ ക്രോസ്​ മെയ്​സൺ ആൽവസ്​ ഇടതുപോസ്​റ്റിലേക്ക്​ ഹെഡ്​ ചെയ്​തിടു​േമ്പാൾ ഗോൾകീപ്പർ ഗുർപ്രീത്​സിങ്​ സന്ധു നിസ്സഹായനായി (1-1). 

ഇരു ഗോൾകീപ്പർമാരും ഉഗ്രൻ സേവുകളോടെ ബാറിനുകീഴിൽ നിറഞ്ഞപ്പോൾ മുന്നേറ്റനിരക്ക്​ പണിയായി. 27ാം മിനിറ്റിൽ ബോക്​സി​​െൻറ ഇടതു പാർശ്വത്തിൽനിന്ന്​ ഗ്രിഗറി തൊടുത്ത ഷോട്ട്​ ഗോളി ഗുർപ്രീത്​ കുത്തിയകറ്റി. 29ാം മിനിറ്റിൽ രാഹുൽ ബേക്കെയുടെ ക്രോസ്​ ചെ​ൈന്നയുടെ കാൾഡറോൺ ​െഹഡ്​ ചെയ്​തിട്ടത്​ വന്നുവീണത് പാർത്താലുവി​​െൻറ കാലിലേക്ക്​. അവസരം മുതലെടുത്ത്​ പാർത്താലു തൊടുത്ത വോളി കരൺജിത്ത്​ കോർണർ വഴങ്ങിയാണ്​ രക്ഷപ്പെടുത്തിയത്​. ആദ്യ പകുതി അവസാനിക്കാനിരിക്കെ ബംഗളൂരുവിനെ ഞെട്ടിച്ച്​ മെയ്​സ​​െൻറ രണ്ടാം ഗോളിൽ ചെന്നൈ ലീഡ്​ നേടി. പറന്നുവന്ന കോർണർ കിക്കിൽ വെടിയുണ്ട കണക്കെ ഒരു ഹെഡർ (2-1). 

 

അഴിച്ചുപണിത്​  രണ്ടാം പകുതി
ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ പരിക്കേറ്റ ബംഗളൂരുവി​​െൻറ ദിമാസ്​ ദെൽഗാഡോക്കു​ പകരം സ്​പാനിഷ്​ താരം വിക്​ടർ പെരസ്​ കന്നിയങ്കത്തിനിറങ്ങി.  60ാം മിനിറ്റിൽ നിഷുകുമാറും സെഗോവിയയും ബംഗളൂരു നിരയിലിറങ്ങി. ചെന്നൈ കോച്ചാക​െട്ട ആക്രമണത്തിന്​ വേഗം കൂട്ടാൻ വിക്രംജിത്ത്​ സിങ്ങിന്​ പകരം അനിരുദ്ധ്​ ഥാപ്പയെയാണ്​ കളത്തിലേക്ക്​  പറഞ്ഞുവിട്ടത്​. 67ാം മിനിറ്റിൽ ഗ്രിഗറി-ജെജെ-റാഫേൽ ത്രയത്തി​​െൻറ മുന്നേറ്റത്തിനൊടുവിൽ ചെന്നൈ മൂന്നാം വെടി പൊട്ടിച്ചു. ഗ്രിഗറിയിൽനിന്ന്​ പാസ്​ സ്വീകരിച്ച്​ മുന്നേറിയ ജെജെ ബോക്​സിൽനിന്ന്​ പന്ത്​ കൈമാറിയത്​ റാഫേൽ അഗസ്​റ്റോക്ക്​. റാഫേലി​​െൻറ നിലംപറ്റെയുള്ള ഷോട്ട്​  ഇടതുപോസ്​റ്റിനോട്​ ​േചർന്ന്​ വലയിൽ മുത്തമിട്ടു (3-1). 

ഗോൾ മടക്കാനുള്ള ബംഗളൂരുവി​​െൻറ ശ്രമങ്ങളൊക്കെയും സെറീന്യോ നയിച്ച ചെ​ൈന്നക്കോട്ട വാതിൽവരെയെത്തിയുള്ളൂ. മൂന്നോളം അവസരങ്ങൾ ഛേ​ത്രിയിലൂടെ വലതൊട്ടു തൊട്ടില്ല എന്ന നിലയിൽ അകന്നുപോയി. ആ​ക്രമണം കനപ്പിച്ചെങ്കിലും ചെന്നൈക്കോട്ട കുലുങ്ങിയില്ല. ഒടുവിൽ ബംഗളൂരുവി​​െൻറ ആശ്വാസഗോൾ  ഇഞ്ചുറി ​ൈടമിൽ പിറന്നു. 92ാം മിനിറ്റിൽ വലതുപാർശ്വത്തിൽനിന്ന്​ ഉദാന്ത നൽകിയ നെടുനീളൻ ക്രോസിൽ മിക്കു ഉതിർത്ത ഹെഡർ ചെന്നൈ വലയിലേക്ക്​ (2-3). പക്ഷേ, പ്രതീക്ഷയോടെ ബംഗളൂരു ആക്രമണത്തിന്​ വീണ്ടും ശ്രമിച്ചെങ്കിലും സമയമേറെ വൈകിപ്പോയിരുന്നു. 
 

Tags:    
News Summary - ISL Final chennai won - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.