ഹെഡറുകൾ കഥപറഞ്ഞ ഫൈനൽ; സൂപ്പർ മച്ചാൻസിന് രണ്ടാം കിരീടം
text_fieldsബംഗളൂരു: എതിരാളിയുടെ മടയിൽചെന്ന് അവരെ കീഴടക്കുന്നതാണ് ചെന്നൈയിന് ത്രില്ല്. അതു ഗോവയിലായാലും ബംഗളൂരുവിലായാലും. മഴക്കോളിനിടയിലും ആർത്തിരമ്പിയെത്തിയ ബംഗളൂരുവിെൻറ ആരാധകരെ മുഴുവൻ കണ്ണീരുകുടിപ്പിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിൽ ചെന്നൈയിൻ എഫ്.സി വീണ്ടും മുത്തമിട്ടു. ബ്രസീലിയൻ താരം മെയ്സൺ ആൽവസ് ഇരട്ടഗോൾ നേടിയ കളിയിൽ 3-2നായിരുന്നു ചെന്നൈയിൻ വിജയം. 17, 45 മിനിറ്റുകളിൽ മെയ്സണും 67ാം മിനിറ്റിൽ റാഫേൽ അഗസ്റ്റോയും സൂപ്പർമച്ചാൻസിനായി വലകുലുക്കി.
ബംഗളൂരുവിെൻറ ഗോളുകൾ ക്യാപ്റ്റൻ സുനിൽ ഛേത്രി (ഒമ്പത്), മിക്കു (92) എന്നിവർ നേടി. കന്നിക്കാരായ ബംഗളൂരു എഫ്.സി അവസാന വിസിൽ വരെ പൊരുതിനോക്കിയെങ്കിലും നാലു സീസൺ പിന്നിട്ട െഎ.എസ്.എല്ലിന് ഇത്തവണയും പുതിയ അവകാശികളില്ലാതെ പോയി. ഒന്നും മൂന്നും സീസണുകളിൽ എ.ടി.കെ കൊൽക്കത്ത ചാമ്പ്യന്മാരായപ്പോൾ രണ്ടാം സീസണിൽ ചെന്നൈയിൻ തന്നെയായിരുന്നു ജേതാക്കൾ. ആക്രമണം മുന്നിൽക്കണ്ടുള്ള ബംഗളൂരു കോച്ച് ആൽബർട്ട് റോക്കയുടെ 3-4-3 ശൈലിക്ക് പ്രതിേരാധത്തിലൂന്നിയ 4-4-2 കൊണ്ടാണ് ചെന്നൈയിൻ കോച്ച് ജോൺ ഗ്രിഗറി മറുപടി നൽകിയത്.
കൊണ്ടും കൊടുത്തും തുടക്കം
കിക്കോഫ് വിസിലിനു പിന്നാലെ ഗോൾദാഹവുമായി ചെന്നൈ ഗോൾമുഖത്തേക്ക് ഇരമ്പിക്കയറിയ ബംഗളൂരു ഒമ്പതാം മിനിറ്റിൽ ഒന്നാം ഗോളാഘോഷിച്ചു. മിക്കു^ ഉദാന്ത^ഛേത്രി ത്രയത്തിൽനിന്നായിരുന്നു ഗോളിെൻറ പിറവി. ഉദാന്തയുടെ ക്രോസിന് ബോക്സിലേക്ക് പറന്നിറങ്ങിയ ഛേത്രിക്ക് കണക്കുപിഴച്ചില്ല. കണ്ണഞ്ചിപ്പിക്കുന്ന ഗോളിൽ ബംഗളൂരു ഗാലറി ഉണർത്തി (1-0). അടിയേറ്റ സിംഹത്തെപ്പോലെയായിരുന്നു പിന്നീട് ചെന്നൈ. ജെജെയുടെയും ഫ്രാൻസിസ് ഫെർണാണ്ടസിെൻറയും ഒാരോ ആക്രമണങ്ങൾ ഒാഫ്സൈഡിൽ അവസാനിച്ചതിനു പിന്നാലെ ബംഗളൂരുവിെൻറ വല കുലുങ്ങി. 17ാം മിനിറ്റിൽ ചെന്നൈയുടെ മുന്നേറ്റതാരം ഗ്രിഗറി നെൽസെൻറ ക്രോസ് മെയ്സൺ ആൽവസ് ഇടതുപോസ്റ്റിലേക്ക് ഹെഡ് ചെയ്തിടുേമ്പാൾ ഗോൾകീപ്പർ ഗുർപ്രീത്സിങ് സന്ധു നിസ്സഹായനായി (1-1).
ഇരു ഗോൾകീപ്പർമാരും ഉഗ്രൻ സേവുകളോടെ ബാറിനുകീഴിൽ നിറഞ്ഞപ്പോൾ മുന്നേറ്റനിരക്ക് പണിയായി. 27ാം മിനിറ്റിൽ ബോക്സിെൻറ ഇടതു പാർശ്വത്തിൽനിന്ന് ഗ്രിഗറി തൊടുത്ത ഷോട്ട് ഗോളി ഗുർപ്രീത് കുത്തിയകറ്റി. 29ാം മിനിറ്റിൽ രാഹുൽ ബേക്കെയുടെ ക്രോസ് ചെൈന്നയുടെ കാൾഡറോൺ െഹഡ് ചെയ്തിട്ടത് വന്നുവീണത് പാർത്താലുവിെൻറ കാലിലേക്ക്. അവസരം മുതലെടുത്ത് പാർത്താലു തൊടുത്ത വോളി കരൺജിത്ത് കോർണർ വഴങ്ങിയാണ് രക്ഷപ്പെടുത്തിയത്. ആദ്യ പകുതി അവസാനിക്കാനിരിക്കെ ബംഗളൂരുവിനെ ഞെട്ടിച്ച് മെയ്സെൻറ രണ്ടാം ഗോളിൽ ചെന്നൈ ലീഡ് നേടി. പറന്നുവന്ന കോർണർ കിക്കിൽ വെടിയുണ്ട കണക്കെ ഒരു ഹെഡർ (2-1).
അഴിച്ചുപണിത് രണ്ടാം പകുതി
ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ പരിക്കേറ്റ ബംഗളൂരുവിെൻറ ദിമാസ് ദെൽഗാഡോക്കു പകരം സ്പാനിഷ് താരം വിക്ടർ പെരസ് കന്നിയങ്കത്തിനിറങ്ങി. 60ാം മിനിറ്റിൽ നിഷുകുമാറും സെഗോവിയയും ബംഗളൂരു നിരയിലിറങ്ങി. ചെന്നൈ കോച്ചാകെട്ട ആക്രമണത്തിന് വേഗം കൂട്ടാൻ വിക്രംജിത്ത് സിങ്ങിന് പകരം അനിരുദ്ധ് ഥാപ്പയെയാണ് കളത്തിലേക്ക് പറഞ്ഞുവിട്ടത്. 67ാം മിനിറ്റിൽ ഗ്രിഗറി-ജെജെ-റാഫേൽ ത്രയത്തിെൻറ മുന്നേറ്റത്തിനൊടുവിൽ ചെന്നൈ മൂന്നാം വെടി പൊട്ടിച്ചു. ഗ്രിഗറിയിൽനിന്ന് പാസ് സ്വീകരിച്ച് മുന്നേറിയ ജെജെ ബോക്സിൽനിന്ന് പന്ത് കൈമാറിയത് റാഫേൽ അഗസ്റ്റോക്ക്. റാഫേലിെൻറ നിലംപറ്റെയുള്ള ഷോട്ട് ഇടതുപോസ്റ്റിനോട് േചർന്ന് വലയിൽ മുത്തമിട്ടു (3-1).
ഗോൾ മടക്കാനുള്ള ബംഗളൂരുവിെൻറ ശ്രമങ്ങളൊക്കെയും സെറീന്യോ നയിച്ച ചെൈന്നക്കോട്ട വാതിൽവരെയെത്തിയുള്ളൂ. മൂന്നോളം അവസരങ്ങൾ ഛേത്രിയിലൂടെ വലതൊട്ടു തൊട്ടില്ല എന്ന നിലയിൽ അകന്നുപോയി. ആക്രമണം കനപ്പിച്ചെങ്കിലും ചെന്നൈക്കോട്ട കുലുങ്ങിയില്ല. ഒടുവിൽ ബംഗളൂരുവിെൻറ ആശ്വാസഗോൾ ഇഞ്ചുറി ൈടമിൽ പിറന്നു. 92ാം മിനിറ്റിൽ വലതുപാർശ്വത്തിൽനിന്ന് ഉദാന്ത നൽകിയ നെടുനീളൻ ക്രോസിൽ മിക്കു ഉതിർത്ത ഹെഡർ ചെന്നൈ വലയിലേക്ക് (2-3). പക്ഷേ, പ്രതീക്ഷയോടെ ബംഗളൂരു ആക്രമണത്തിന് വീണ്ടും ശ്രമിച്ചെങ്കിലും സമയമേറെ വൈകിപ്പോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.