????????????? ??????? ?????????? ?????? ??????? ????????? ??? ?????????????? ????????, ???????, ??.???. ????????, ??????????? ??????, ????? ?????????? ????????? ?????? ??????????????????????? (?????????)

കേരള ബ്ലാസ്​റ്റേഴ്​സിൻെറ ഹോം ​േജഴ്സി കൊച്ചിയിലും കോഴിക്കോടുമായി പുറത്തിറക്കി

കൊച്ചി/കോഴിക്കോട്​: ആരാധകരുടെ ആവേശത്തി​​​​​െൻറ നിറം ഇനി മഞ്ഞ. 12നാളിനപ്പുറം കിക്കോഫ്​ കുറിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ്​ നാലാം സീസണിനായി മലയാളത്തി​​​​​െൻറ ആവേശനിറമണിഞ്ഞ്​ കേരള ബ്ലാസ്​റ്റേഴ്​സ്​ വരവറിയിച്ചു. കൊച്ചിയിലെ ലുലു മാളിലും, കോഴിക്കോട്​ ഹൈലൈറ്റ്​ മാളിലുമായി താരസാന്നിധ്യത്തിൽ ഒരേസമയം നടന്ന ചടങ്ങിലായിരുന്നു മഞ്ഞപ്പടയുടെ ജഴ്​സി പുറത്തിറക്കിയത്​. ആരാധകർക്കായി പ്രത്യേക ജഴ്​സിയും ഇക്കുറി അവതരിപ്പിച്ചിട്ടുണ്ട്​. 

കൊച്ചി ലുലു മാളിൽ തടിച്ചുകൂടിയ ആരാധകരെ സാക്ഷിനിർത്തി ഇയാൻ ഹ്യൂം, റിനോആ​േൻറാ, അജിത് ശിവൻ അസിസ്​റ്റൻറ് കോച്ച് താങ്ബോയ് സിങ്തോ എന്നിവരാണ് പുതിയ ജേഴ്സി അണിഞ്ഞെത്തിയത്. കോഴിക്കോട്​ സി.​െക വിനീതും കോഴിക്കോട്ടുകാരനായ സഹതാരം പ്രശാന്ത്​ മോഹൻ, ജിഷ്​ണു ബാലകൃഷ്​ണൻ, സഹൽ അബുദുൽ സമദ്​, എം.എസ്​ സുജിത്​ എന്നിവർ പ​െങ്കടുത്തു. 

ലുലു മാളിൽ കേരള ബ്ലാസ്​റ്റേഴ്​സ്​ ​േജഴ്​സി പ്രകാശന ചടങ്ങിൽ താരങ്ങളെത്തിയപ്പോൾ കാണികളുടെ ആവേശം 
 


ടീമി​​​​െൻറ ഹോം ജഴ്സിയാണ് പുറത്തിറക്കിയത്. കഴിഞ്ഞ സീസണിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ​േജഴ്സിക്കൊപ്പം ഷോർട്സും മഞ്ഞ നിറത്തിലാണ്. ​േജഴ്സിയുടെയും ഷോർട്സി​​​​െൻറയും വശങ്ങളിലും തോൾഭാഗത്തും നീല നിറത്തിൽ വീതിയേറിയ വരകളുമുണ്ട്. ബ്ലാസ്​റ്റേഴ്സി​​​​െൻറ കൊമ്പനാന ചിഹ്നത്തിനൊപ്പം ​േജഴ്സി സ്പോൺസർമാരായ അഡ്മിറൽ സ്പോർട്സ് വെയർ, ടീമി​​​​െൻറ പ്രധാന സ്പോൺസർമാരായ മുത്തൂറ്റ് എന്നിവരുടെ പേരുകളും ആലേഖനം ചെയ്തിട്ടുണ്ട്. ബ്ലാസ്​റ്റേഴ്സി​​​​െൻറ ടീം അവതരണഗാനവും ഹോം ഫാൻസി ജഴ്സിയും ശനിയാഴ്ച പുറത്തിറക്കി. 

ഞായറാഴ്ച മുതൽ http://www.admiralindia.co.in വെബ്സൈറ്റിലൂടെ ഓൺലൈനായോ ലുലു മാൾ, ഹൈലൈറ്റ് മാൾ എന്നിവിടങ്ങളിലെ ഔട്ട്ലറ്റുകളിൽനിന്നോ ​േജഴ്സി വാങ്ങാം. 499 രൂപയാണ് വില. ആദ്യദിനംതന്നെ നൂറുകണക്കിനാളുകൾ ​േജഴ്സി വാങ്ങി. 

 

 

Tags:    
News Summary - kerala blasters jersey -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.