മാഡ്രിഡ്: സ്പെയിനിന്റെയും ബാഴ്സലോണയുടെയും കൗമാര ഫുട്ബാൾ താരം ലമീൻ യമാലിന്റെ പിതാവിനെ കത്തികൊണ്ട് മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. പ്രതികളിൽ മൂന്നുപേരെ ബുധനാഴ്ച രാത്രി തന്നെ ബാഴ്സലോണ പൊലീസ് പിടികൂടിയിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മറ്റൊരാൾ അറസ്റ്റിലായത്.
ബുധനാഴ്ചയാണ് ബാഴ്സലോണയിലെ മറ്റാരോയിലെ കാർ പാർക്കിൽ വെച്ച് ലമീൻ യമാലിന്റെ പിതാവ് മുനീർ നസ്രോയിയെ ഒരു സംഘം ആളുകൾ വാക്കേറ്റത്തിനിടെ പലതവണ കുത്തിപ്പരിക്കേൽപിച്ചത്. നില മെച്ചപ്പെട്ടുവരുകയാണെന്ന് സമൂഹ മാധ്യമത്തിലൂടെ അറിയിച്ച മുനീർ, പിന്തുണച്ച എല്ലാവർക്കും നന്ദിയും പറഞ്ഞു. യമാൽ വ്യാഴാഴ്ച ബാഴ്സലോണയിലെ സഹതാരങ്ങൾക്കൊപ്പം പരിശീലനത്തിനിറങ്ങുകയും ചെയ്തു. ശനിയാഴ്ച സ്പാനിഷ് ലീഗിലെ ആദ്യ മത്സരത്തിൽ വലൻസിയയുമായി ഏറ്റുമുട്ടാനൊരുങ്ങുകയാണ് ബാഴ്സലോണ.
യൂറോ കപ്പിനിടെ മകൻ ലമീൻ യമാലിനെ പിന്തുണക്കാൻ ഗാലറിയിലെത്തി സമൂഹ മാധ്യമങ്ങളിൽ താരമായിരുന്നു മുനീർ നസ്രോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.