മുംബൈ: തുടര്‍ച്ചയായി നാലാം വിജയം ലക്ഷ്യമിെട്ടത്തിയ ചെന്നൈയിന്‍ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി മുംബൈ സിറ്റി എഫ്.സിക്ക് െഎ.എസ്.എൽ സീസണിലെ രണ്ടാം ജയം. 60ാം ല്‍ ലഭിച്ച പെനാല്‍റ്റി മനോഹരമായി ഗോള്‍വലയുടെ ഇടത് മൂലയിലേക്ക് തട്ടിയിട്ട് കാമറൂണ്‍ താരം അഖിലെ എമാനയാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്. പലകുറി തങ്ങളുടെ മലയാളി താരം മുഹമ്മദ് റാഫിയുടെ തലയോളമെത്തിയ അവസരങ്ങള്‍ വലയിലാക്കാന്‍ കഴിയാതെ നിര്‍ഭാഗ്യ വലയില്‍ കുരുങ്ങുകയായിരുന്നു ചെന്നൈയിൻ. ആദ്യ പകുതിയില്‍ മൂന്നോളം സുവർണാവസരങ്ങളാണ് റാഫി നഷ്ടമാക്കിയത്.
60ാം മിനിറ്റില്‍ ലക്ഷ്യത്തിലേക്ക് കുതിച്ച ബല്‍വന്ത് സിങ്ങിനെ ചെന്നൈയിന്‍ പ്രതിരോധക്കാരന്‍ മില്‍സന്‍ അല്‍വെസ് ഫൗള്‍ചെയ്തിട്ടതിനാണ് റഫറി രഞ്ജിത് ബക്ഷി പെനാല്‍റ്റി വിധിച്ചത്. കരൺജിത് സിങ്ങിനെ ഇടത്തോട്ട് ചാടിച്ചശേഷം കൂളായി പന്ത് വലയുടെ ഇടത്മൂലയിലേക്ക് തട്ടിയിടുകയായിരുന്നു അഖിലെ എമാന (1-0).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.