കൊച്ചി: ഇൻറർ കോണ്ടിനൻറൽ കപ്പിൽ ഇന്ത്യക്കായി മികച്ചപ്രകടനം കാഴ്ചവെച്ച അസം സ്വദേശി ഹലിചരൺ നര്‍സാരി ഐ.എസ്.എൽ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് കളിക്കും. കഴിഞ്ഞ മൂന്നുസീസണിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിെൻറ താരമായിരുന്നു. അറ്റാക്കിങ് മിഡ്ഫീൽഡറായ ഹലിചരൺ അണ്ടർ 19, 21 അന്താരാഷ്ട്ര ടൂർണമെൻറുകളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. എഫ്.സി ഗോവ, ഡെംപോ, ആരോസ്, ഡി.എസ്.കെ ശിവാജിയൻസ് തുടങ്ങിയ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.