ന്യൂഡൽഹി: കരുത്തരായ ബംഗളൂരുവിന് ഡൽഹിയുടെ തട്ടകത്തിൽ ഞെട്ടിക്കുന്ന തോൽവി. ചെന്‍ നൈ സിറ്റിയോടേറ്റ തിരിച്ചടി മറക്കാൻ തലസ്ഥാന നഗരിയിലെത്തിയ ബംഗളൂരുവിനെ 3-2ന് ഡൽ ഹി തോൽപിച്ചു. അവസാന അഞ്ചു കളിയിൽ ബംഗളൂരുവിെൻറ മൂന്നാം തോൽവിയാണിത്. ജയത്തോടെ ഡൽഹി ബ്ലാസ്റ്റേഴ്സിനെ മറികടന്ന് എട്ടാമതെത്തി.
ഒമ്പതാം മിനിറ്റിൽ ബംഗളൂരുവിെൻറ വലകുലുക്കി ഡൽഹി കളി തുടങ്ങി. ഡൽഹിയുടെ മെക്സിക്കൻ സ്ട്രൈക്കർ ഉലിസെസ് ഡാവില്ലയാണ് ബംഗളൂരു ഗോൾ കീപ്പർ ഗുർപ്രീതിനെ കാഴ്ചക്കാരനാക്കി ഗോൾ നേടിയത്. എന്നാൽ, ആദ്യ പകുതിയിൽ തന്നെ ബംഗളൂരു സമനില പിടിച്ചു. ബൊയ്താങ് ഹോകിപാണ് സ്കോറർ. പകരക്കാരനായിറങ്ങിയ സുനിൽ ഛേത്രി 72ാം മിനിറ്റിലും സ്കോർ ചെയ്തതോടെ ബംഗളൂരു മുന്നിലെത്തി. എന്നാൽ, രണ്ടു ഗോളുമായി ഡൽഹി തിരിച്ചുവരുന്നതാണ് പിന്നീട് കണ്ടത്. ഡാനിയൽ ലാൽലിംപുയയാണ് (77, 81) അഞ്ചു മിനിറ്റ് വ്യത്യാസത്തിൽ രണ്ടു ഗോൾ നേടി വമ്പന്മാരെ വിറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.