മഡ്ഗാവ്: കോവിഡ് 19 ഭീതിയെത്തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗിെൻറ ഫൈനൽ മത്സരം അടച്ചിട്ട വേദിയിൽ നടത്താൻ തീര ുമാനം. ഗോവയിലെ മഡ്ഗാവിൽ ശനിയാഴ്ചയാണ് കൊൽക്കത്തയും ചെന്നൈയിനും തമ്മിലെ കലാശപ്പോര്.
കേന്ദ്ര സർക്കാറ ിെൻറ നിർദേശ പ്രകാരമാണ് കാണികളെ ഒഴിവാക്കാൻ തീരുമാനിച്ചത്. ഇത് കൂടാതെ കൊൽക്കത്ത ഡെർബി എന്നറിയപ്പെടുന്ന മോഹൻ ബഗാൻ - ഇൗസ്റ്റ് ബംഗാൾ ഐ ലീഗ് മത്സരവും അടച്ചിട്ട സ്റ്റേഡിയത്തിലാകും നടക്കുക. വരുന്ന ഞായറാഴ്ചയാണ് ഇൗ മത്സരം.
ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര
ലഖ്നോയും കൊൽക്കത്തയും വേദിയാകുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തും. മാർച്ച് 15ന് ലഖ്നോയിലും 18ന് കൊൽക്കത്തയിലുമാണ് മത്സരങ്ങൾ.
റോഡ് സേഫ്റ്റി വേൾഡ് സീരീസ് ഉപേക്ഷിക്കും
സചിൻ ടെണ്ടുൽകർ, ബ്രയാൻ ലാറ, മുത്തയ്യ മുരളീധരൻ തുടങ്ങി ക്രിക്കറ്റിലെ മഹാരഥന്മാർ മാറ്റുരക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിലെ മത്സരങ്ങൾക്ക് വൻ ജനപങ്കാളിത്തമുണ്ടായിരുന്നു. എന്നാൽ മുൻകരുതലിെൻറ ഭാഗമായി ശേഷിക്കുന്ന മത്സരങ്ങൾ ഉപേക്ഷിച്ചേക്കും. സംഘാടകർ കളിക്കാരുമായി വ്യാഴാഴ്ച വൈകീട്ട് നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനത്തിലെത്തിയത്. നേരത്തെ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനായിരുന്നു തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.