'ഐ ലീഗ്-ഐ.എസ്.എല്‍ ലയനത്തെ സ്വാഗതം ചെയ്യുന്നു'

ന്യൂഡല്‍ഹി: ഐ ലീഗ്-ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ലയനത്തെ സ്വാഗതംചെയ്ത് ഇന്ത്യന്‍ ഫുട്ബാള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. ‘ദേശീയ ടീമിനും കളിക്കാര്‍ക്കും ഗുണകരമാവുന്നതാണ് ഏകീകൃത ലീഗ്. ദേശീയ ടീമംഗങ്ങള്‍ക്ക് കൂടുതല്‍ ഫിഫ സൗഹൃദ മത്സരങ്ങള്‍ കളിക്കാനുള്ള അവസരം പിറക്കും. ഇന്ത്യയുടെ റാങ്കിങ്ങും മെച്ചപ്പെടും. വര്‍ഷം ചുരുങ്ങിയത് 13 ഫിഫ മത്സരങ്ങള്‍ കളിക്കണം. ഐ.എസ്.എല്ലും ഐ ലീഗും കൂടുതല്‍ ടീമുകളോടെ ലയിച്ച്, ദീര്‍ഘകാലത്തെ ടൂര്‍ണമെന്‍റായി മാറിയാല്‍ രാജ്യാന്തര തലത്തിലും കളികളുടെ അവസരം കൂടും. കരുത്തരായ ടീമുകള്‍ക്കെതിരെ കളിക്കാനുള്ള അവസരം ലഭിക്കും. തോല്‍വിയോ ജയമോ അല്ല വിഷയം, മികച്ച ടീമുകള്‍ക്കെതിരെ കളിക്കാനുള്ള അവസരമാണ് വേണ്ടത്’ -ഛേത്രി പറഞ്ഞു. 2016 കരിയറിലെ മികച്ച വര്‍ഷമായിരുന്നു. വരാനിരിക്കുന്നത് അതിനെക്കാള്‍ മികച്ചതാക്കാനുള്ള ഒരുക്കത്തിലാണ് -അദ്ദേഹം പറഞ്ഞു.
Tags:    
News Summary - isl i league merger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.