കൊച്ചി: സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്ക് കാണികള്‍ക്ക് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കുന്നതിന് സമയ നിയന്ത്രണം. വൈകു. ആറ് മണിക്കു ശേഷം കാണികളെ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കരുതെന്നാണ് പൊലീസിന് ലഭിച്ച നിര്‍ദേശം. 3.30 മുതല്‍ സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് പ്രവേശിക്കാം. ദൂര സ്ഥലങ്ങളില്‍ നിന്നത്തെുന്ന കാണികള്‍ക്ക് ഇത് തിരിച്ചടിയായേക്കും.
നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തില്‍ ടിക്കറ്റെടുത്ത് എത്തിയ കാണികള്‍ക്ക് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ളെന്ന് ആരോപണമുയര്‍ന്നിരുന്നു. കരിഞ്ചന്തയില്‍ ടിക്കറ്റ് ലഭ്യമായതാണ് ടിക്കറ്റെടുത്ത കാണികള്‍ക്ക് തിരിച്ചടിയായത്. സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിട്ടും 53,000 കാണികള്‍ മാത്രമാണ് കളി കാണാനത്തെിയതെന്നാണ് സംഘാടകര്‍ നല്‍കിയ വിവരം. ഇന്‍ഷുറന്‍സ് തുക വെട്ടിക്കാനാണ് കാണികളുടെ എണ്ണത്തില്‍ കുറവ് കാണിക്കുന്നതെന്നും സംഘാടകര്‍ക്കെതിരെ ആക്ഷേപമുയര്‍ന്നിരുന്നു. കൊച്ചിയില്‍ അനിഷ്ട സംഭവങ്ങള്‍ ഇനിയുമുണ്ടായാല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ പിന്‍വലിക്കേണ്ടി വരുമെന്ന് ഫിഫ സംഘം മുംബൈയില്‍ പറഞ്ഞിരുന്നു.
അതിനിടെ, ഗാലറിയില്‍ നാശനഷ്ടം വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി.ദിനേശ് അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് കേസ് ഫയല്‍ ചെയ്യും. ഞായറാഴ്ച നടക്കുന്ന സെമി ഫൈനല്‍ മല്‍സരത്തിന് കനത്ത സുരക്ഷയൊരുക്കും. കുപ്പിവെള്ളം, ഭക്ഷണപ്പൊതികള്‍ എന്നിവ സ്റ്റേഡിയത്തിനകത്തു പ്രവേശിപ്പിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.