ചെന്നൈ: പുതിയ സീസണിന് ഒരുങ്ങാനായി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സി മലേഷ്യയിലേക്ക്. നാലാഴ്ച നീളുന്ന പരിശീലനത്തിൽ ചാമ്പ്യന്മാർ വിവിധ ക്ലബുകളുമായി മാറ്റുരക്കും. ക്വാലാലംപുരിലെ സിമെ ഡാർബി ഫുട്ബാൾ ക്ലബ് സ്റ്റേഡിയത്തിലാണ് പരിശീലനം. കോച്ച് ജോൺ ഗ്രിഗറി കഴിഞ്ഞദിവസം ടീമിനൊപ്പം ചേർന്നിരുന്നു. കോച്ചും സഹപരിശീലകരും ഉടൻ മലേഷ്യയിലേക്ക് തിരിക്കും. ജെറി ലാൽറിസുവാല, അനിരുദ്ധ് ഥാപ്പ, ജർമൻപ്രീത് സിങ്, െഎസക് എന്നീ താരങ്ങൾ സാഫ് ചാമ്പ്യഷിപ്പുമായി ബന്ധപ്പെട്ട് ദേശീയ ക്യാമ്പിലായതിനാൽ ടീമിനൊപ്പമില്ല. പകരം ‘ബി’ ടീമിലെ ആറു താരങ്ങളെ പരിശീലനത്തിലുൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.