പ്രീസീസൺ പര്യടനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബുകളുടെ വമ്പൻമാരുമായുള്ള പോരാട്ടങ്ങൾ തുടരുന്നു. ബംഗളൂരു എഫ്.സി സ്െപയിനിൽ പ്രീ സീസൺ പര്യടനം പൂർത്തിയാക്കിയതിന് പിന്നാലെ ജംഷ്ഡ്പൂർ എഫ്.സിയും സ്പെയിനിലേക്ക് തിരിക്കാൻ ഒരുങ്ങുന്നു. ആഗസ്ത് 14ന് പര്യടനം തുടങ്ങും.
അത്‌ലറ്റികോ മാഡ്രിഡ് ബി. ടീമിനെതിരെയാണ് ജംഷഡ്പൂര്‍ എഫ് സി പ്രീസീസണ്‍ മത്സരം കളിക്കുക. കൂടാതെ സ്‌പെയിനിലെ രണ്ടും മൂന്നും ഡിവിഷനുകളിലുള്ള ചില ക്ലബുകളുമായും ജംഷഡ്പൂര്‍ എഫ് സി കളിക്കുന്നുണ്ട്. ജിംനാസ്റ്റിക്ക സെഗോവി സി.എഫ്, ടൊറലോഡോണ്‍സ് സി.എഫ്, സി.ഡി മൊസ്‌ടോള്‍സ് തുടങ്ങിയ ക്ലബുകള്‍ക്കെതിരെയാണ് ജംഷഡ്പൂര്‍ എഫ്.സിയുടെ പ്രീസീസണ്‍ പര്യടനം.
നാലാം സീസണിൽ ടീമിനെ അഞ്ചാം സ്ഥാനത്തെത്തിച്ച മുൻ ബ്ലാസ്റ്റേഴ്സ് കോച്ച് സ്റ്റീവ് കോപ്പലിെന മാറ്റി മുന്‍ അത്‌ലറ്റികോ പരിശീലകന്‍ സെസാര്‍ ഫെറാണ്ടോയെ ജംഷഡ്പൂര്‍ മുഖ്യ കോച്ചായി നിയമിച്ചിരുന്നു. മൂന്നു സ്പാനിഷ് വിദേശതാരങ്ങളും ഇപ്പോൾ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് മുന്നേറ്റങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കും ഉൗന്നൽ നൽകിയാണ് ടീമിനെ ഒരുക്കിയിരിക്കുന്നതെന്ന സൂചനയും കോച്ച് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.