കൊച്ചി: ഐ.എസ്.എൽ ആറാം സീസണിൽ സെമി കാണാതെ പുറത്തായ കേരള ബാസ്റ്റേഴ്സ് വരുംസീസണിൽ മ ുഖം മിനുക്കാൻ ഒരുങ്ങുന്നു. ഇതിെൻറ ഭാഗമായി വരുന്ന സീസണിലേക്ക് പുതിയ സ്പോർട്ടിങ് ഡയറക്ടറെ ക്ലബ് ചുമതലപ്പെടുത്തി. ലിേത്വനിയക്കാരൻ കരോളിസ് സ്കിങ്കിസാണ് പുതിയ സ്പോർട്ടിങ് ഡയറക്ടർ. തലപ്പത്തുള്ള ഈ മാറ്റം കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പുറത്തുവിട്ടു. ഇനി ട്രാൻസ്ഫർ അടക്കമുള്ള കാര്യങ്ങൾ കരോളിസ് സ്കിങ്കിസ് ആയിരിക്കും തീരുമാനിക്കുക. ഇതോടെ ബ്ലാസ്റ്റേഴ്സിെൻറ നിലവിലെ കോച്ച് എൽകോ ഷട്ടോറിക്ക് ക്ലബ് വിടേണ്ടിവരുമെന്നാണ് സൂചന.
അടുത്ത സീസണിലേക്കുള്ള ഒരുക്കത്തിെൻറ ഭാഗമായി കൂടുതല്‍ പ്രഫഷനലാവുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. അതിെൻറ ഭാഗമായി തന്നെയാണ് ക്ലബിെൻറ തലപ്പത്ത് പുതിയ ആളെത്തുന്നത്. ലിത്വേനിയയിലെ ടോപ് ഡിവിഷന് ലീഗില്‍ കളിക്കുന്ന പ്രമുഖ ക്ലബായ എഫ്.കെ സുഡുവയുടെ സ്പോര്‍ട്ടിങ് ഡയറക്ടറായിരുന്നു കരോളിസ് സ്കിങ്കിസ്. ലീഗിലെ നിലവിലെ ചാമ്പ്യന്മാര് കൂടിയാണ് എഫ്.കെ സുഡുവ. അവസാന മൂന്നു വര്‍ഷവും സുഡുവക്ക് ഒപ്പംനിന്ന് കിരീടവിജയം സ്വന്തമാക്കാന്‍ സ്കിങ്കിസിന് സാധിച്ചു.
അടുത്ത സീസണില്‍ പ്ലേ ഓഫ് കളിക്കാൻ പ്രാപ്തമായ മികച്ച ടീമിനെ വാര്‍ത്തെടുക്കുക എന്നതാണ് സ്പോർട്ടിങ് ഡയറക്ടറുടെ പ്രാഥമികമായ ചുമതല. പുതിയ താരങ്ങളുടെ കരാറിനൊപ്പം ടീമില്‍ പുതിയ പരിശീലകനെയും എത്തിക്കുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതേസമയം, ഷട്ടോറിയെ നിലനിര്‍ത്തുമോ ഒഴിവാക്കുമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ എന്തെങ്കിലും വിശദീകരണം നല്കാന് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് ഇതുവരെ തയാറായിട്ടില്ല. ആരാധക പിന്തുണ നേടാന്‍ ഷട്ടോറിക്ക് കഴിഞ്ഞിരുന്നെങ്കിലും പോയൻറ് പട്ടികയില്‍ ഏഴാമതായാണ് ടീം ഫിനിഷ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.