???????? ??????? ??????????????? ????? ???.?????? ?????? ????? ??????????? ????, ????? ????????????????? ?????????????

നോര്‍ത് ഈസ്റ്റ് കടന്ന് മുംബൈ തലപ്പത്ത്

ഗുവാഹതി: ഐ.എസ്.എല്ലില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിന്‍െറ കോട്ടയായ ഗുവാഹതിയിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ ഇതുവരെ ജയിച്ചിട്ടില്ളെന്ന ചരിത്രം മുംബൈ സിറ്റി തിരുത്തി, രാജകീയമായിത്തന്നെ. ഏകപക്ഷീയമായ ഒരു ഗോള്‍ വിജയവുമായി മൂന്നാം പതിപ്പില്‍ ആദ്യമായി മുംബൈ ടീം പോയന്‍റ് പട്ടികയില്‍ മുന്നിലത്തെുകയും ചെയ്തു. ഒമ്പതു കളികളില്‍ നാലു വിജയവും മൂന്നു സമനിലയും രണ്ടു തോല്‍വിയുമായി 15 പോയന്‍റുള്ള മുംബൈ രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി ഡൈനാമോസിനെക്കാള്‍ രണ്ടു പോയന്‍റ് മുന്നിലത്തെി. തുടക്കത്തിലെ കുതിപ്പിനുശേഷം തളര്‍ന്ന നോര്‍ത് ഈസ്റ്റ് എട്ടു കളികളില്‍ മൂന്നു ജയവും ഒരു സമനിലയും നാലു തോല്‍വിയുമായി 10 പോയന്‍േറാടെ അഞ്ചാമതാണ്. 

സീസണില്‍ ആദ്യമായി അവസരം ലഭിച്ച ഗോള്‍കീപ്പര്‍ വെല്ലിങ്ടണ്‍ ഗോമസിന്‍െറ പിഴവാണ് നോര്‍ത് ഈസ്റ്റിന്‍െറ പരാജയത്തിലേക്ക് നയിച്ചത്. ഇന്ത്യന്‍ ഗോളി സുബ്രതാ പാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് പകരമിറങ്ങിയ ഗോമസിന് പിഴച്ചത് ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെയാണ്. ഡിഫന്‍ഡര്‍ ഗുസ്താവോ ലാസറെറ്റി നല്‍കിയ മൈനസ് പാസില്‍ കൂടുതല്‍ സമയമെടുത്ത ഗോമസ്, മുംബൈ സോണി നോര്‍ദെയുടെ സമ്മര്‍ദത്തില്‍ പന്ത് തട്ടിനീക്കിയത് മറ്റൊരു മുംബൈ താരം ജാക്കിചന്ദ് സിങ്ങിന്‍െറ കാലിലേക്ക്. ഒഴിഞ്ഞവലയിലേക്ക് പന്ത് പായിക്കേണ്ട പണിയേ ജാക്കിചന്ദിനുണ്ടായിരുന്നുള്ളൂ. ഞായറാഴ്ച പുണെ സിറ്റി, അത്ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടും. 
 
Tags:    
News Summary - ISL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.