???? ?????????????? ????????? ???????? ????????? ?????????? ???????????? ???????????????

ജയത്തില്‍ കളിച്ചാടട്ടെ

കൊച്ചി: തിളക്കമുള്ള മൊട്ടത്തലക്ക് താഴെ കേരള ബ്ളാസ്റ്റേഴ്സ് പരിശീലകന്‍ സ്റ്റീവ്കോപ്പലിന്‍െറ മുഖം മ്ളാനമാണ്. ക്യാപ്റ്റനും മാര്‍ക്വീ താരവുമായ ആരോണ്‍ ഹ്യൂസ് വടക്കന്‍ അയര്‍ലന്‍ഡിന്‍െറ ലോകകപ്പ് യോഗ്യത മത്സരത്തിനായി  വിമാനം കയറിയതിന് പിന്നാലെ മലയാളി പ്രതിരോധ ഭടന്‍ റിനോ ആന്‍േറായും എഫ്.സി ഗോവക്കെതിരായ നിര്‍ണായക ഹോം മത്സരത്തില്‍ കളിക്കില്ളെന്നതിന്‍െറ സങ്കടമാണ് കോപ്പലിന്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ജീവന്മരണ പോരാട്ടത്തിന് മുന്നോടിയായ വാര്‍ത്താസമ്മേളനത്തില്‍ ഈ  ബ്രിട്ടീഷ് പരിശീലകന്‍െറ അതൃപ്തി പ്രകടമായി. അസര്‍ബൈജാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരവും ക്രൊയേഷ്യക്കെതിരെ സൗഹൃദ അങ്കവും കഴിഞ്ഞ് അടുത്ത ആഴ്ചയാണ് ഹ്യുസ് മഞ്ഞപ്പടക്കൊപ്പം ചേരുക. ജന്മദിനത്തില്‍ ബ്ളാസ്റ്റേഴ്സിന്‍െറ വിജയത്തിനായി അകലെ നിന്ന് പ്രാര്‍ഥിക്കാന്‍ മാത്രമാണ് ഹ്യുസിന്‍െറ നിയോഗം. കരീബിയന്‍ കപ്പിന്‍െറ യോഗ്യതാ മത്സരത്തിനായി ഹെയ്ത്തിക്കാരനായ മുന്നേറ്റ നിരക്കാരന്‍ ഡക്കന്‍സ് നാസണും നാട്ടിലേക്ക് പോയി. എ.എഫ്.സി കപ്പ് ഫൈനല്‍ കഴിഞ്ഞത്തെിയ ബംഗളൂരു എഫ്.സി താരം റിനോയും സഹമലയാളി താരം സി.കെ വിനീതുമുള്ളതിന്‍െറ ആശ്വാസത്തിലായിരുന്നു കോച്ച്. എന്നാല്‍, ഐ.എസ്.എല്‍ സംപ്രേഷണാവകാശമുള്ള സ്റ്റാര്‍ സ്പോര്‍ട്സിന്‍െറ പരസ്യ ചിത്രീകരണത്തിനായി ഇരു താരങ്ങളും മുംബൈയിലാണ്. ഐ.എസ്.എല്‍ സംഘാടകരുടെ തീരുമാനമായതിനാല്‍ കോപ്പല്‍ ഇക്കാര്യത്തില്‍ നിസ്സഹായനുമാണ്. അതേസമയം, റിനോയും വിനീതും ചൊവ്വാഴ്ച ടീമിനൊപ്പം ചേരുമെന്ന് ബ്ളാസ്റ്റേഴ്സ് മാനേജ്മെന്‍റ് രാത്രി വൈകി അറിയിച്ചു. എങ്കിലും ഇവര്‍ കളത്തിലിറങ്ങാനിടയില്ല.

പോയന്‍റ് നിലയില്‍ അവസാന രണ്ട് സ്ഥാനത്തുള്ള ബ്ളാസ്റ്റേഴ്സും ഗോവയും കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ വിജയം മാത്രമാണ് ലക്ഷ്യം. എട്ടു മത്സരങ്ങളില്‍നിന്ന് രണ്ട് ജയവും മൂന്ന് വീതം സമനിലയും തോല്‍വിയുമടക്കം ഒമ്പത് പോയന്‍റാണ് ബ്ളാസ്റ്റേഴ്സിന്‍െറ സമ്പാദ്യം. രണ്ട് ജയവും ഒരു സമനിലയും അഞ്ച് തോല്‍വിയുമായി അവസാന സ്ഥാനത്താണ് ബ്രസീലിയന്‍ ഇതിഹാസം സീക്കോ പരിശീലിപ്പിക്കുന്ന എഫ്. സി ഗോവ. ചൊവ്വാഴ്ച ജയിച്ചാല്‍ 12 പോയന്‍റുമായി ആദ്യ നാലില്‍ ബ്ളാസ്റ്റേഴ്സിന് കാലെടുത്തുവെക്കാം. തോല്‍വിയാണ് ഫലമെങ്കില്‍ സെമി പ്രതീക്ഷകള്‍ മങ്ങും. വൈകീട്ട് ഏഴിനാണ് മലയാളികള്‍ കാത്തിരിക്കുന്ന പോരാട്ടം.
മുന്നില്‍ ജയം മാത്രം
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ളിന്‍റനോ ഡൊണാള്‍ഡ് ട്രംപോ ജയിച്ചോട്ടെ, ഗോവക്കെതിരെ ബ്ളാസ്റ്റേഴ്സ് തന്നെ ജയിക്കണമെന്നാണ് ആരാധകരുടെ കടുംപിടിത്തം. ആദ്യ സീസണ്‍ ആവര്‍ത്തിച്ച്, അവസാന ആറ് കളികളില്‍ ടീമിന് മുന്നേറാനാവുമെന്നാണ് കോച്ച് കോപ്പലിന്‍െറയും പ്രതീക്ഷ. നാല് പോയന്‍റുമായി എവേ മത്സരങ്ങള്‍ക്കായി പറന്ന മഞ്ഞപ്പടക്ക് ഇപ്പോള്‍ ഒമ്പത് പോയന്‍റ് നേടാനായത് ചെറിയ കാര്യമല്ല. തുടര്‍ച്ചയായ നാല് എവേ മത്സരങ്ങള്‍ മറ്റൊരു ടീമിനുമില്ലായിരുന്നു. കഠിനമായ യാത്രകളും മോശം പരിശീലന സൗകര്യങ്ങളും മറികടന്നാണ് ടീം പിടിച്ചുനിന്നതെന്ന് കോപ്പല്‍ പറയുന്നു. ഗോളടിക്കുന്നില്ളെന്ന പരാതി വിമര്‍ശകര്‍ക്കുണ്ടെങ്കിലും കോച്ച് മറുപക്ഷക്കാരനാണ്. ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയ അഞ്ച് കളികളില്‍ മൂന്നെണ്ണം ഗോവയും രണ്ടെണ്ണം ബ്ളാസ്റ്റേഴ്സുമാണ് ജയിച്ചത്. കഴിഞ്ഞ സീസണില്‍ കൊച്ചിയില്‍ ആതിഥേയരെ 5-1ന് തോല്‍പിച്ച ചരിത്രവുമുണ്ട് ഗോവക്ക്.

ഡല്‍ഹി ഡൈനാമോസിനോട് 0-2ന് തോറ്റ ടീമില്‍നിന്ന് ചില  മാറ്റങ്ങള്‍ ബ്ളാസ്റ്റേഴ്സ് ടീമിലുണ്ടായേക്കും. മണ്ടത്തരം കാണിച്ചെങ്കിലും വെറ്ററന്‍ ഗോളി സന്ദീപ് നന്ദിതന്നെ വല കാക്കും. ഹ്യൂസിന് പകരം ഹെങ്ബര്‍ട്ട് പ്രതിരോധത്തില്‍ പ്രധാനിയാകുന്നതിന് പുറമേ നായകസ്ഥാനവും വഹിക്കും. സന്ദേശ് ജിങ്കാനും ഹോസു പ്രീറ്റോയും പ്രതീക് ചൗധരിയും ക്യാപ്റ്റനൊപ്പം പ്രതിരോധം കാക്കും. ഡല്‍ഹിക്കെതിരെ ആദ്യ അഞ്ച് മിനിറ്റില്‍ ഹോസു ഇഷ്ട പൊസിഷനായ മിഡ്ഫീല്‍ഡില്‍ കളിച്ചിരുന്നു. അസ്റാക് മഹമ്മദും ഇഷ്ഫാഖ് അഹമ്മദും ദിദിയര്‍ ബോറിസ് കദിയോയുമടക്കമുള്ള മധ്യനിരയും മലയാളി താരം മുഹമ്മദ് റാഫിയും കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടുമടങ്ങിയ മുന്നേറ്റവും നിറഞ്ഞാടിയാല്‍ ആശിച്ച ജയം സ്വന്തമാകും.
എവിടെ പരിശീലിക്കുമെന്ന് സീക്കോ
കലൂര്‍ സ്റ്റേഡിയത്തില്‍ പരിശീലന സൗകര്യമില്ലാത്തതിന്‍െറ കലിപ്പിലാണ് ഗോവ പരിശീലകന്‍ സീക്കോ. ബ്ളാസ്റ്റേഴ്സ് ഗോവയിലത്തെിയപ്പോള്‍ ഫട്ടോഡ സ്റ്റേഡിയത്തില്‍ പരിശീലിച്ചത് ബ്രസീലിയന്‍ ഇതിഹാസം ചൂണ്ടിക്കാട്ടുന്നു. വിരുന്നുവരുന്ന ടീമുകള്‍ക്ക് കളിയിടത്തില്‍ പരിശീലനം അനുവദിച്ചില്ളെങ്കില്‍ മറ്റ് ടീമുകളുടെ തട്ടകത്തില്‍ ബ്ളാസ്റ്റേഴ്സിനും പരിശീലിക്കാന്‍ അവസരം നല്‍കരുതെന്ന കടുത്ത ചിന്താഗതിയാണ് സീക്കോ വാര്‍ത്താസമ്മേളനത്തില്‍ പങ്കുവെച്ചത്. എന്നാല്‍, ബ്ളാസ്റ്റേഴ്സ് അല്ല ഐ.എസ്.എല്‍ സംഘാടകരാണ് പരിശീലനം തടയുന്നതെന്നാണ് സ്റ്റീവ് കോപ്പലിന്‍െറ പ്രതികരണം. നിര്‍ണായക മത്സരത്തില്‍ ഗോവയുടെ മാര്‍ക്വീ താരമായ ലൂസിയോയും കളിക്കുന്നില്ല. റെയ്നാള്‍ഡോ, യൂലിയോ സീസര്‍, പ്രതേഷ് ശിരോദ്കര്‍ എന്നിവര്‍ക്കും പരിക്കാണ്. കണ്ണൂരുകാരന്‍ ഡെന്‍സണ്‍ ദേവദാസ് നേരത്തേ പരിക്കിന്‍െറ പിടിയിലാണ്. മധ്യനിരയില്‍ മന്ദര്‍ റാവു ദേശായിയും റോമിയോ ഫെര്‍ണാണ്ടസും ബ്ളാസ്റ്റേഴ്സിന് തലവേദനയാകും.

Tags:    
News Summary - isl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.