ചെന്നൈ: കേരള ബ്ളാസ്റ്റേഴ്സിനോടുള്ള തോല്‍വിയില്‍നിന്ന് തിരിച്ചുവന്ന സൂപ്പര്‍ മച്ചാന്‍സിന് ഐ.എസ്.എല്ലില്‍ ഗംഭീര ജയം. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ മറീന അറീനയില്‍ പുണെ സിറ്റിയെ 2-0നാണ് നിലവിലെ ജേതാക്കളായ ചെന്നൈയിന്‍ എഫ്.സി മറികടന്നത്. ഇന്ത്യന്‍ താരം ജെജെ ലാല്‍പുഖുല്‍വയും (44ാം മിനിറ്റ്) ഇറ്റലിക്കാരന്‍ ഡേവിഡ് സൂച്ചിയും (51ാം മിനിറ്റ്) ആണ് വലകുലുക്കിയത്. മധ്യനിരയില്‍ ബ്രസീല്‍ താരം റാഫേല്‍ അഗസ്റ്റോ ഗോളടിച്ചില്ളെങ്കിലും ചെന്നൈ നിരയില്‍ തിളങ്ങി. അഗസ്റ്റോ തന്നെയാണ് കളിയിലെ കേമന്‍. ജയത്തോടെ പത്ത് കളികളില്‍നിന്ന് 13 പോയന്‍റുമായി ചെന്നൈയിന്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. പുണെ അഞ്ചില്‍നിന്ന് ആറിലേക്കും.
അഗസ്റ്റോയും ഹന്‍സ് മുള്‍ഡറും സൂചിയും ചേര്‍ന്നുള്ള നീക്കത്തിനൊടുവിലാണ് ജെജെ ഹെഡറിലൂടെ ആദ്യ ഗോള്‍ നേടിയത്. സൂചിയുടെ ഹെഡര്‍ ഗോളിനും അഗസ്റ്റോയുടെ സഹായമുണ്ടായിരുന്നു. ചെന്നൈ നിരയില്‍ മലയാളി താരം എം.പി. സക്കീര്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലുമിറങ്ങി. ബ്ളാസ്റ്റേഴ്സിനെതിരെ ആക്രമണത്തിനുണ്ടായിരുന്ന ബെര്‍ണാഡ് മെന്‍ഡി സ്റ്റോപ്പര്‍ബാക്ക് സ്ഥാനത്ത് തിരിച്ചത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.