ഗുവാഹതി: ആവേശംനിറഞ്ഞ മത്സരത്തില്‍ തലപ്പത്തുള്ള നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെ വീഴ്ത്തി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം വിജയം കരസ്ഥമാക്കി. ആദ്യ രണ്ടു മത്സരങ്ങളില്‍ തോല്‍വിയും ജയവും മാത്രം അക്കൗണ്ടിലുണ്ടായിരുന്ന മാര്‍കോ മറ്റരാസിയുടെ നീലപ്പട നാലു കളികളില്‍ ഏഴു പോയന്‍റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി. ആറു കളികളില്‍ പത്ത് പോയന്‍റുമായി നോര്‍ത് ഈസ്റ്റ് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ അഞ്ചു മത്സരങ്ങളില്‍ എട്ടു പോയന്‍റുളള മുംബൈയാണ് രണ്ടാമത്.
ചെന്നൈയിന്‍ മുന്നില്‍ കടന്നതോടെ അഞ്ചു കളികളില്‍ അഞ്ചു പോയന്‍റുള്ള കേരള ബ്ളാസ്റ്റേഴ്സ് ആറാം സ്ഥാനത്തേക്കിറങ്ങി. 49ാം മിനിറ്റില്‍ ഇറ്റാലിയന്‍ സ്ട്രൈക്കര്‍ ഡേവിഡ് സൂസിയുടെ തകര്‍പ്പന്‍ ഗോളാണ് ചെന്നൈയിന് വിജയമൊരുക്കിയത്. വലതുവിങ്ങില്‍നിന്ന് അപകടഭീഷണിയില്ലാതെയത്തെിയ പന്തില്‍ സൂസിയുടെ ഫസ്റ്റ് ടൈം വോളി നോര്‍ത് ഈസ്റ്റിന്‍െറ ഇന്ത്യന്‍ ദേശീയ ടീം ഗോളി സുബ്രതാപാലിന് അവസരമൊന്നും നല്‍കിയില്ല. ടൂര്‍ണമെന്‍റില്‍ ഇതുവരെ പിറന്ന ഏറ്റവും മികച്ച ഗോള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഗോള്‍. തികച്ചും വിരുദ്ധമായ രണ്ടു പകുതികളായിരുന്നു ഗുവാഹതി ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍. ഇടവേളക്കുമുമ്പുള്ള 45 മിനിറ്റ് വിരസമായിരുന്നുവെങ്കില്‍ ശേഷമുള്ള മുക്കാല്‍ മണിക്കൂര്‍ ആവേശകരമായിരുന്നു. ഇരുപകുതികളിലേക്കും പന്ത് നിരന്തരം കയറിയിറങ്ങിയപ്പോള്‍ മികച്ച മുന്നേറ്റങ്ങളും പ്രതിരോധത്തിലെ മികവും ദൃശ്യമായി.
സൂസിയുടെ ഗോളോളം തന്നെ പ്രധാനമായിരുന്നു 68ാം മിനിറ്റില്‍ പന്തുമായി ആറുവാര ബോക്സില്‍ കടന്ന എമിലിയാനോ അല്‍വാരോയെ ഉജ്ജ്വല ടാക്ളിങ്ങിലൂടെ തടുത്തുനിര്‍ത്തിയ ചെന്നൈയിന്‍ നായകന്‍ ബെര്‍ണാഡ് മെന്‍ഡിയുടെ ചെറുത്തുനില്‍പ്. ഒരു നിമിഷം പിഴച്ചിരുന്നുവെങ്കില്‍ പെനാല്‍റ്റി ഉറപ്പായിരുന്ന ഘട്ടത്തിലായിരുന്നു മെന്‍ഡിയുടെ ടാക്ളിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.