റോം: റഷ്യയിൽ അടുത്തവർഷം നടക്കുന്ന ഫുട്ബാൾ ലോകകപ്പിന് യോഗ്യത നേടാതിരുന്നതിനെ തുടർന്ന് കോച്ച് ജിയാൻ പിയറോ വെൻചൂറയെ പുറത്താക്കിയതിനു പിന്നാലെ ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് കാർലോ ടാവച്ചിയോ രാജിവെച്ചു. ലോകകപ്പ് യോഗ്യത ദുരന്തത്തിന് ഒരാഴ്ചക്കുശേഷം ചേർന്ന ഫെഡറേഷൻ യോഗത്തിലാണ് 74കാരൻ രാജി സമർപ്പിച്ചത്.
ലോകകപ്പിന് ടീം യോഗ്യത നേടാതിരുന്നതോടെ രാജിക്കായി മുറവിളിയുയർന്നിരുെന്നങ്കിലും ടാവച്ചിയോ വഴങ്ങിയിരുന്നില്ല. ഇറ്റാലിയൻ ഫുട്ബാളിൽ സമൂല അഴിച്ചുപണിയുമായി സമഗ്ര പരിഷ്കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ഇത്. എന്നാൽ, ഫെഡറേഷൻ യോഗത്തിൽ കടുത്ത വിമർശനമുയർന്നതോടെ ടാവച്ചിയോ രാജിക്ക് നിർബന്ധിതനാവുകയായിരുന്നു. ഫെഡറേഷൻ നിയമപ്രകാരം 90 ദിവസത്തിനകം പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.