റോം: ആരവമൊഴിഞ്ഞ മൈതാനവും കളിയൊഴിഞ്ഞ കൊറോണക്കാലവും മടിപിടിപ്പിച്ച യുവൻറസിനെ പെനാൽറ്റിയിൽ മറികടന്ന് നാപോളി ഇറ്റാലിയൻ കപ്പ് ചാമ്പ്യന്മാർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളി മറന്ന മത്സരത്തിൽ ഇരു ടീമും ഗോളടിക്കാതെ സമനില പിടിച്ചതിനൊടുവിലാണ് പെനാൽറ്റി വിധി നിർണയിച്ചത്.
പൗളോ ഡിബാലയും ഡാനിലോയും പെനാൽറ്റി നഷ്ടപ്പെടുത്തിയപ്പോൾ അവസാന കിക്കെടുക്കേണ്ടിയിരുന്ന ക്രിസ്റ്റ്യാനോയെ കാഴ്ചക്കാരാക്കി അർകാഡിയൂസ് മിലിക് നാപോളിക്കുവേണ്ടി നാലാം കിക്ക് ഗോളാക്കി കിരീടം സമ്മാനിച്ചു- സ്കോർ 4-2. കഴിഞ്ഞ ഡിസംബറിൽ ഇറ്റാലിയൻ സൂപ്പർ കപ്പും ലാസിയോക്ക് അടിയറവെച്ച യുവൻറസിന് സീരി എ ചാമ്പ്യൻഷിപ് മാത്രമാണ് ഇനി പ്രതീക്ഷ. 13 തവണ ചാമ്പ്യന്മാരായ എതിരാളികൾക്കെതിരെ ഉജ്ജ്വലമായി പൊരുതിയ നാപോളി അർഹിച്ച ജയമാണ് റോമിലെ ആളൊഴിഞ്ഞ ഒളിമ്പികോ സ്റ്റേഡിയത്തിൽ അടിച്ചെടുത്തത്. കോവിഡിെൻറ പശ്ചാത്തലത്തിൽ എക്സ്ട്രാ ടൈം ഉപേക്ഷിച്ചതോടെ 90 മിനിറ്റിനുശേഷം പെനാൽറ്റിയിലേക്ക് നീങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.