ലോകകപ്പ്​ സന്നാഹം: ഇറ്റലിയെ വീഴ്​ത്തി ഫ്രാൻസ്​, ഇൗജിപ്​ത്​-കൊളംബിയ സമനില

പാരിസ്​: ഇൗ ഫ്രാൻസ്​ ചില്ലറക്കാര​ല്ല കേ​േട്ടാ. സൂപ്പർതാരങ്ങൾ മാത്രമല്ല, സൂപ്പർ കളിയുമായി സിദാ​​െൻറ പിൻഗാമികൾ കപ്പടിക്കാൻ റഷ്യയിലേക്ക്​ പുറപ്പെട്ടു കഴിഞ്ഞു. ലോകകപ്പിന്​ യോഗ്യത നേടിയി​ട്ടില്ലെങ്കിലും കരുത്തിലും വീര്യത്തിലും പിന്നോട്ടില്ലാത്ത ഇറ്റലിക്കെതിരെ ആത്​മവിശ്വാസം നിറക്കുന്ന ജയവുമായി ഫ്രാൻസ്​  നാട്ടിൽനിന്നും വിമാനം കയറുകയാണ്​. നീഷെയിൽ നടന്ന സന്നാഹപ്പോരാട്ടത്തിൽ 3-1നായിരുന്നു ദിദിയർ ദെഷാംപ്​സി​​െൻറ കുട്ടികളുടെ ജയം.

കളിയുടെ എട്ടാം മിനിറ്റിൽ ബാഴ്​സലോണ ഡിഫൻഡർ സാമുവൽ ഉംറ്റിറ്റിയിലൂടെ തുടങ്ങിയ ഗോൾവേട്ടയിൽ അ​​േൻറായിൻ ഗ്രീസ്​ മാനും (29ാം മിനിറ്റ്​, പെനാൽറ്റി), ഒസ്​മാനെ ഡെംബലെയും (63) കണ്ണിചേർന്നതോടെ ഫ്രാൻസി​​െൻറ ജയം ആധികാരികം. 36ാം മിനിറ്റിൽ ​ലിയനാർഡോ ബനൂച്ചിയാണ്​ ഇറ്റലിയുടെ ആശ്വാസ ഗോൾ കുറിച്ചത്​.രണ്ടാം പകുതിയിൽ പിറന്ന ഡെംബ​െലയുടെ ഗോളായിരുന്നു ഫ്രാൻസി​​െൻറ വിജയത്തിന്​ ശോഭയേറ്റിയത്​. കുതിച്ചുപാഞ്ഞ എംബാപെയെ ​പെനാൽറ്റി ബോക്​സിനുള്ളിൽ ബനൂച്ചിയും കൂട്ടുകാരും പ്രതിരോധിച്ചപ്പോൾ മറ്റിയ കൽഡാരയുടെ ബൂട്ടിൽതട്ടി പന്ത്​ തെന്നി. എന്നാൽ, ബോക്​സിന്​ ഇടതു​കോർണറിൽ കാത്തുനിന്ന ഡെംബലെയുടെ ബൂട്ടിലേക്കാണ്​ പന്തെത്തിയത്​. ഒട്ടും താമസിച്ചില്ല വലതുകാൽകൊണ്ട്​ മനോഹരമായൊരു ലോബ്​ ഷോട്ട്​.​ പോസ്​റ്റിനു നെടുനീളെ ഡൈവ്​ ചെയ്​ത ഇറ്റാലിയൻ ​േഗാളി സാൽവതോർ സിരിഗുവിനെയും മറികടന്ന്​ പന്ത്​ വലയിലേക്ക്​ ഉൗർന്നിറങ്ങി. 

സൂപ്പർ സ്​റ്റാർസ്​ ടീമിൽ ​കോച്ച്​ ദെഷാംപ്​സി​​െൻറ ആത്​മവിശ്വാസമുയർത്തുന്നത്​ കൂടിയായി ഡെംബലെയുടെ ഗോൾ.എംബാപെ-ഗ്രീസ്​മാൻ-ഡെംബലെ എന്നിവരെ മുൻനിരയിലും ടോളിസോ, കാ​​െൻറ, പൊഗ്​ബ കൂട്ടിനെ മധ്യനിരയിലുമിറക്കിയാണ്​ കോച്ച്​ കളി തുടങ്ങിയത്​്. ഇറ്റലിയുടെ ആക്രമണം മരിയോ ബലോടെല്ലിയുടെ ബൂട്ടിലായിരുന്നു. രണ്ടാം പകുതിയിൽ ജിറൂഡ്​, മറ്റ്യൂയിഡി തുടങ്ങി ആറുപേർക്കും കോച്ച്​ അവസരം നൽകി. ‘​‘സമ്പൂർണമെന്ന്​ അവകാശവാദമില്ല. എങ്കിലും സംതൃപ്​തമായ കുറെ നിമിഷങ്ങളുണ്ടായി. പോരായ്​മകൾ ഇനിയും നികത്താനുണ്ട്​. രണ്ടാം പകുതിയിൽ വലിയ വീഴ്​ചകളുണ്ടായിരുന്നു. വരുംദിവസങ്ങളിൽ ഇൗ പിഴവുകൾകൂടി തിരുത്തണം. എങ്കിലും ഇൗ ടീമിൽ ഏറെ ആത്​മവിശ്വാസമുണ്ട്​’’ -മത്സരശേഷം ദെഷാംപ്​സ്​ പ്രതികരിച്ചു. 

ഇൗജിപ്​ത്​-കൊളംബിയ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഫൽകാവോ, റോഡ്രിഗസ്​, ക്വഡ്രാഡോ തുടങ്ങി മുൻനിരതാരങ്ങളുമായെത്തിയ കൊളംബിയയെ സലാഹില്ലാതെ പിടിച്ചുകെട്ടാനായത്​ ഇൗജിപ്​തിന്​ പ്രതീക്ഷ നൽകുന്നതാണ്​. തുർക്കി-തുനീഷ്യ മത്സരവും (2-2) സമനിലയിൽ പിരിഞ്ഞു.


 

Tags:    
News Summary - italy vs france- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.