മോസ്കോ: കളിയായാലും കാര്യമായാലും ജപ്പാന് സ്വന്തമായൊരു മാതൃകയുണ്ട്. ലോകകപ്പിെൻറ തുടക്കം മുതൽ ഗാലറികളിലെത്തുന്ന സാമുറായി ആരാധകർ ഇത് ലോകത്തെ അറിയിച്ചതാണ്. സ്വന്തം ടീമിെൻറയും മറ്റു ടീമുകളുടെയും മത്സരശേഷം ചപ്പുചവറുകൾ പെറുക്കി സ്റ്റേഡിയം വൃത്തിയാക്കുന്ന ആരാധകക്കൂട്ടം.
നീലക്കുപ്പായവും സാബിവാകയുടെ തലപ്പാവും അണിഞ്ഞെത്തുന്നവർ, കളി കഴിഞ്ഞാൽ വലിയ പ്ലാസ്റ്റിക് കവറുമായി ചവറുകൾ പെറുക്കിമാറ്റുന്നു. പ്രീക്വാർട്ടറിൽ ബെൽജിയത്തിനു മുന്നിൽ 94ാം മിനിറ്റിൽ തോൽവിയുടെ ഷോക്കേറ്റ് പുറത്തായപ്പോഴും കണ്ണീരോടെ അവർ ഗാലറികൾ ശുചിയാക്കി. ആരാധകരുടെ ശീലം കളിക്കാരും ആവർത്തിച്ചു. അവസാന മത്സരശേഷം ഡ്രസിങ് റൂം വൃത്തിയാക്കിയ താരങ്ങൾ, റഷ്യൻ ഭാഷയിൽ നന്ദികൂടി എഴുതിവെച്ചാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.