കൊച്ചി: ഏഴാം ഐ.എസ്.എൽ സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സിെൻറ ജേഴ്സികൾ ഡിസൈൻ ചെയ്യാൻ ആരാധകർക്ക് അവസരം. താരങ്ങൾ മത്സരത്തിൽ ധരിക്കുന്ന ക്ലബിെൻറ ഔദ്യോഗിക മൂന്നാം കിറ്റ് ജേഴ്സി ഡിസൈൻ ചെയ്യാനുള്ള അവസരമാണ് ലഭിക്കുക.
കോവിഡ് 19 മഹാമാരിയെ ചെറുക്കാൻ ജീവൻ പണയപ്പെടുത്തി അക്ഷീണം പ്രവർത്തിക്കുന്ന മുൻനിര പ്രവർത്തകർക്ക് നന്ദി പ്രകടിപ്പിക്കാൻ ക്ലബിെൻറ കാമ്പയിനായ ‘സല്യൂട്ട് ഔർ ഹീറോസ്’ എന്നതാണ് ജേഴ്സി രൂപകൽപനയുടെ തീം. ഈ മാസം 26 വരെ
ഡിസൈനുകൾ സമർപ്പിക്കാം. വിജയിക്ക് ടീമിനൊപ്പം ഔദ്യോഗിക ജേഴ്സി അവതരിപ്പിക്കൽ ചടങ്ങിൽ പങ്കാളിയാകാം. ഡിസൈൻ മാർഗനിർദേശങ്ങൾ ക്ലബിെൻറ ഔദ്യോഗിക വെബ്സൈറ്റായ https://blog.keralablastersfc.in/kit-design-contest/ ൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.