ലണ്ടൻ: മുൻ ഇംഗ്ലണ്ട്, ചെൽസി ക്യാപ്റ്റൻ ജോൺ ടെറി സജീവ ഫുട്ബാളിൽനിന്ന് വിരമിച്ചു. ഇംഗ്ലണ്ടിലെ ചാമ്പ്യൻഷിപ് ലീഗിൽ പന്തുതട്ടുന്ന ആസ്റ്റൺവില്ല താരമായിരുന്നു 37കാരൻ. മറ്റൊരു ചാമ്പ്യൻഷിപ് ടീമായ ബർമിങ്ഹാമിെൻറ കോച്ചിങ് സ്റ്റാഫിലേക്കുള്ള ക്ഷണം ലഭിച്ചതിനു പിന്നാലെയാണ് കളി മതിയാക്കാനുള്ള ടെറിയുടെ തീരുമാനം.
‘‘23 വർഷത്തെ കളി ജീവിതത്തിന് വിരാമമിടുകയാണ്’’ -ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സന്ദേശത്തിൽ ടെറി വ്യക്തമാക്കി. കഴിഞ്ഞ സീസണിലെ ചാമ്പ്യൻഷിപ് പ്ലേഒാഫിൽ ഫുൾഹാമിനോട് 1-0ത്തിന് തോറ്റ കളിയിലാണ് ടെറി ആസ്റ്റൺവില്ല ജഴ്സിയിൽ അവസാനമായി പന്തുതട്ടിയത്. തുടർന്ന് സ്പാർട്ടക് മോസ്കോയിൽനിന്ന് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും റഷ്യ തെൻറ കുടുംബത്തിന് യോജിച്ച സ്ഥലമല്ലെന്ന് വ്യക്തമാക്കി ടെറി അത് നിരസിച്ചിരുന്നു. ഇംഗ്ലണ്ടിനായി 78 കളികളിൽ പ്രതിരോധം കാത്ത ടെറി ആറു ഗോളുകളും നേടി.
ചെൽസിയിൽ ഇതിഹാസതാരമായ ടെറി 717 മത്സരങ്ങളിൽ ക്ലബ് കുപ്പായമണിഞ്ഞ് 67 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. ഹോസെ മൗറീന്യോയുടെ പരിശീലനത്തിൽ ചെൽസിയുടെ ഉയിർത്തെഴുന്നേൽപിന് ചുക്കാൻ പിടിച്ചവരിൽ പ്രമുഖനായിരുന്നു സ്റ്റോപ്പർബാക്കായും നായകനായും ടീമിെൻറ നെട്ടല്ലായിരുന്നു ടെറി. 14ാം വയസ്സിൽ ചെൽസിയിലെത്തിയതായിരുന്നു തെൻറ ഫുട്ബാൾ ജീവിതത്തിലെ നാഴികക്കല്ലെന്ന് ടെറി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.