ലണ്ടൻ: കായിക ലോകത്ത് ചൂടൻ മത്സരങ്ങൾ നടന്ന രാത്രിയിൽ ഇറ്റാലിയൻ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവൻറസ് എ.സി മിലാനെ കീഴക്കി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുവൻറസ് മിലാനെ കീഴടക്കിയത്. മരിയോ മൻസൂക് (8), ക്രിസ്റ്റ്യാനോ റൊണാൾഡോ(81) എന്നിവരാണ് ഗോൾ നേടിയത്. മത്സരത്തിൽ ഗോൺസാലോ ഹിഗ്വയിൻ(83) ചുവപ്പ് കാർഡ് നേടി.
ലാലിഗയിൽ സെൽറ്റ വിഗയെ റയൽ മാഡ്രിഡ് 2-4ന് തോൽപിച്ചു. കരീം ബെൻസേമ (23), കബ്രാൾ (56), സെർജിയോ റാമോസ് (83- പെനാൽട്ടി), സെബല്ലോസ് (90'+1) എന്നിവരാണ് ഗോൾ നേടിയത്. ജയത്തോടെ ലീഗ് ടേബിളിൽ ബാഴ്സയുമായുള്ള പോയൻറ് വിത്യാസം റയൽ നാലായി കുറച്ചു. പുതിയ മാനേജർ സാന്റിയാഗോ സോളാരിക്ക് കീഴിൽ മാഡ്രിഡിൻെറ തുടർച്ചയായ നാലാം വിജയമാണിത്. എതിരാളി ബാഴ്സലോണ ഇന്നലെ റയൽ ബെറ്റിസിനോട് 4-3ന് തോറ്റിരുന്നു.
ഫ്രഞ്ച് ലീഗിൽ കവാനിയുടെ ഹാട്രിക്കിൽ മൊണാക്കോയെ പി.എസ്.ജി എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു. 4, 11, 53 മിനുട്ടുകളിലാണ് കവാനി വല കുലുക്കിയത്. 64ാം മിനിറ്റിൽ പെനാൽട്ടിയിലൂടെ നെയ്മർ നാലാം ഗോൾ നേടി. മൊണാക്കോ മാനേജർ തിയറി ഹെൻറിക്ക് വൻതിരിച്ചടിയായിരിക്കുകയാണ് ഈ പരാജയങ്ങൾ. ലീഗിൽ 13 പോയൻറ് ലീഡോടെയാണ് പി.എസ്.ജിയുടെ കുതിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.