850 കോടി രൂപക്ക് ക്രിസ്റ്റ്യാനോയെ യുവൻറസ് വാങ്ങിയത് ഏതായാലും വെറുതെയാവില്ല. താരം ക്ലബിലെത്തിയെന്ന് ഇറ്റാലിയൻ ടീം പ്രഖ്യാപിച്ച ദിനംതന്നെ 5,20,000 ജഴ്സിയാണത്രെ വിറ്റുപോയത്. ഇൗ ഇനത്തിൽ ഏകദേശം 420 കോടിയോളമാണ് ക്ലബിനും അഡിഡാസിനുമായി ലഭിച്ചതെന്നാണ് റിപ്പോർട്ട്.
അഡിഡാസാണ് യുവൻറസിെൻറ ജഴ്സി പാർട്ണർമാർ. ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ തുകക്ക് പി.എസ്.ജിയിലേക്ക് കൂടുമാറിയ ബ്രസീൽ താരം നെയ്മറിേൻറതിനെക്കാൾ പതിന്മടങ്ങ് ജഴ്സിയാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലായി ക്രിസ്റ്റ്യാനോയുടേതായി വിറ്റുപോയതെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.